Seizure | 'സ്‌കൂൾ കുട്ടികളെ ലക്ഷ്യമാക്കി എത്തിച്ചത് 3000 ഇ-സിഗരറ്റുകൾ'; 2 പേർ അറസ്റ്റില്‍; പിടിയിലായത് കാറിന്റെ ടയര്‍ മാറ്റുന്നതിനിടയില്‍
പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
കാസർകോട്ട്: (KasargodVartha) കാറിൽ കടത്തുകയായിരുന്ന 3000 ഇ-സിഗരറ്റുകൾ കാസർകോട് ടൗൺ പൊലീസ് പിടികൂടി. രണ്ട് പേരെ അറസ്റ്റ് ചെയ്‌തു. വ്യാഴാഴ്ച രാവിലെ ചന്ദ്രഗിരി റോഡ് ജംഗ്ഷനിൽ പൊലീസ് പട്രോളിംഗ് നടത്തുന്നതിനിടയിലാണ് ഇവർ പിടിയിലായത്. മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ മുഹമ്മദ് ശരീഫ്, മുഹമ്മദ് ബശീര്‍ എന്നിവരാണ് അറസ്റ്റിലായത്.
റോഡരികില്‍ നിര്‍ത്തിയിട്ട കാറിന്റെ ടയര്‍ മാറ്റുന്നത് പൊലീസിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. യുവാക്കളുടെ പെരുമാറ്റത്തിൽ സംശയം തോന്നി കാറിനകത്ത് പരിശോധിച്ചപ്പോഴാണ് ഇ-സിഗരറ്റുകള്‍ കണ്ടെത്തിയത്. മലപ്പുറത്ത് നിന്നാണ് ഇ-സിഗരറ്റുകള്‍ കൊണ്ടുവന്നതെന്നാണ് ഇരുവരും പൊലീസിന് മൊഴി നൽകി. പ്രത്യേകിച്ചു സ്‌കൂൾ കുട്ടികളെ ലക്ഷ്യമാക്കിയാണ് ഇ-സിഗരറ്റുകൾ വിൽപന നടത്തുന്നതെന്നാണ് പൊലീസ് നൽകുന്ന സൂചന. സംഭവത്തിൽ പൊലീസ് കേസെടുത്ത് കൂടുതൽ അന്വേഷണം ആരംഭിച്ചു.
ഇ-സിഗരറ്റിന്റെ ദൂഷ്യഫലങ്ങൾ
ഇ-സിഗരറ്റ് ഉപയോഗം ആരോഗ്യത്തിന് ഹാനികരമാണെന്ന് നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഇതിൽ നിന്നും ഉണ്ടാകുന്ന നികോടിൻ ശ്വാസകോശത്തെയും ഹൃദയത്തെയും ബാധിക്കും. കൂടാതെ, ഇ-സിഗരറ്റിൽ നിന്നും ഉണ്ടാകുന്ന ബാഷ്‌പം ചുറ്റുപാടുമുള്ളവർക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും. ഇ-സിഗരറ്റ് ഉപയോഗം പുകയില ഉൽപ്പന്നങ്ങളിലേക്കുള്ള വഴിയൊരുക്കുകയും ചെയ്യുമെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു.
#ecigaretteseizure #Kasaragod #Kerala #India #healthhazards #drugabuse #youth #schoolstudents