Drugs Seized | മഞ്ചേശ്വരത്ത് 3 ദിവസത്തിനുള്ളില്‍ നടന്നത് വന്‍തോതിലുള്ള മയക്കുമരുന്ന് വേട്ട; നേതൃത്വം നൽകിയ പൊലീസുകാരെ ആദരിച്ചു
May 15, 2023, 18:38 IST
കാസർകോട്: (www.kasargodvartha.com) മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മൂന്ന് ദിവസത്തിനുള്ളില്‍ നടന്നത് വന്‍തോതിലുള്ള മയക്കുമരുന്ന് വേട്ട. ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയുടെ നിര്‍ദേശത്തെ തുടര്‍ന്ന് കര്‍ണാടക-കേരള അതിര്‍ത്തി പ്രദേശങ്ങളില്‍ കര്‍ശനമായ വാഹന പരിശോധനയ്ക്കിടയിലാണ് പൊലീസ് മാരക മയക്കുമരുന്നായ എംഡിഎംഎ പിടികൂടിയത്.
മെയ് 11ന് മുഹമ്മദ് സുഹൈല്‍ എന്നയാളെയും ഓടോറിക്ഷയില്‍ നിന്നും 56.080 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. മെയ് 14ന് മഞ്ചേശ്വരത്ത് നിന്നും 59.850 ഗ്രാം എംഡിഎംഎയും പ്രതികളായ മുഹമ്മദ് ഹാരിസ്, ഇബ്രാഹിം ബാത്വിശ എന്നിവരെയും ആള്‍ടോ കാറും പൊലീസ് പിടികൂടി.
മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച മഞ്ചേശ്വരം പൊലീസ് ഉദ്യോഗസ്ഥരെ ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേന ആദരിച്ചു. ജില്ലയില്‍ മയക്കുമരുന്നിനെതിരെയുള്ള കര്‍ശനമായ നിയമ യുദ്ധം കാര്യക്ഷമമാക്കുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

Keywords: Kasaragod, Manjeswaram, MDMA, Crime, Police, Police Chief, Arrested, Seized, News, Honored, Manjeswaram: Massive drug bust in 3 days.