city-gold-ad-for-blogger

ഓൺലൈൻ തട്ടിപ്പ് പണമിടപാട്: സംസ്ഥാനവ്യാപക പരിശോധനയിൽ നിരവധി പേർ പിടിയിൽ; കാസർകോട്ട് 25 അറസ്റ്റ്

Police officers conducting a search operation for online fraud suspects.
Photo Credit: Facebook/ Kerala Police Drivers 

● പണം പിൻവലിച്ചു നൽകിയതിന് 20,000 രൂപ വരെ പ്രതിഫലം ലഭിച്ചിരുന്നു.
● മയക്കുമരുന്ന് കേസിലെ പ്രതികളും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു.
● മഞ്ചേശ്വരം, കാസർകോട്, വിദ്യാനഗർ, ഹൊസ്ദുർഗ് സ്റ്റേഷൻ പരിധികളിൽ നിന്നാണ് അറസ്റ്റ്.
● തട്ടിപ്പ് സംഘങ്ങൾക്ക് വേണ്ടി അക്കൗണ്ട് ഉപയോഗിച്ചവർക്കെതിരെ നടപടി ശക്തമാക്കും.

കാസർകോട്: (KasargodVartha) ഓൺലൈൻ തട്ടിപ്പിലൂടെ ലഭിക്കുന്ന പണം ബാങ്ക് അക്കൗണ്ട് നൽകി പിൻവലിച്ചു നൽകുന്നവർക്കെതിരെ സംസ്ഥാനവ്യാപകമായി പൊലീസ് നടത്തിയ പരിശോധനയിൽ നിരവധി പേർ പിടിയിലായി.

കാസർകോട് ജില്ലയിൽ വിവിധ പൊലീസ് സ്റ്റേഷൻ പരിധികളിൽ നിന്നായി മൊത്തം 25 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മഞ്ചേശ്വരം സ്റ്റേഷൻ പരിധിയിൽ നിന്ന് നാല് പേരും, കാസർകോട് സ്റ്റേഷൻ പരിധിയിൽ നിന്ന് അഞ്ച് പേരും, വിദ്യാനഗറിൽ നിന്ന് ഏഴ് പേരും, ഹൊസ്ദുർഗ് മേഖലയിൽ നിന്ന് ആറ് പേരുമടക്കം 25 പേരാണ് പിടിയിലായത്.

പിടിയിലായവരുടെ സുഹൃത്തുക്കൾ വഴിയാണ് തട്ടിപ്പിലൂടെ ലഭിച്ച പണം ഇവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തിച്ചിരുന്നത്. പണം പിൻവലിച്ചു നൽകുന്നതിനായി ഇവർക്ക് 20,000 രൂപ വരെ പ്രതിഫലം ലഭിച്ചിരുന്നതായാണ് അന്വേഷണത്തിൽ വ്യക്തമായത്.

സംസ്ഥാന പൊലീസ് സൈബർ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. തട്ടിപ്പ് സംഘങ്ങൾക്ക് വേണ്ടി അക്കൗണ്ട് ഉപയോഗിക്കാൻ അനുവദിക്കുന്നവർക്കെതിരായ നടപടികൾ ശക്തമാക്കുമെന്ന് പൊലീസ് അറിയിച്ചു. അറസ്റ്റിലായവരിൽ മയക്കുമരുന്ന് കേസുകളിൽ പ്രതികളായവരും ഉൾപ്പെടുന്നുണ്ട്.

ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെച്ച് നിങ്ങളുടെ അഭിപ്രായം കമൻ്റ് ചെയ്യൂ. 

Article Summary: 25 arrested in Kasaragod for facilitating online fraud money transactions.

#KeralaPolice #OnlineFraud #KasaragodArrest #CyberCrime #FinancialCrime #StatewideOperation

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia