Attack | 'തലസ്ഥാന നഗരിയില്‍ എയര്‍ഗണ്‍ ഉപയോഗിച്ച് യുവതിക്ക് നേരെ മുഖം മൂടി ധരിച്ച സ്ത്രീയുടെ ആക്രമണം'; അക്രമി ഓടിരക്ഷപ്പെട്ടു; കൈക്ക് പരുക്കേറ്റ എന്‍ ആര്‍ എച് എം ജീവനക്കാരി ആശുപത്രിയില്‍
വെടിവയ്പ്പിനുള്ള കാരണത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നു.
റസിഡന്‍ഷ്യല്‍ കോളനിയില്‍ നടന്ന സംഭവം നഗരവാസികളെ ഞെട്ടിച്ചു.
തിരുവനന്തപുരം: (KasargodVartha) തലസ്ഥാന നഗരിയില്‍ എയര്‍ഗണ്‍ (Airgun) ഉപയോഗിച്ച് യുവതിക്ക് നേരെ മുഖം മൂടി ധരിച്ച സ്ത്രീയുടെ ആക്രമണമെന്ന് (Attack) പരാതി (Complaint) . വഞ്ചിയൂര്‍ പടിഞ്ഞാറെകോട്ടയില്‍ ഞായറാഴ്ച രാവിലെ 8.30ന് ആണ് സംഭവം നടന്നതെന്ന് പൊലീസ് (Police) പറഞ്ഞു. പടിഞ്ഞാറെകോട്ട ചെമ്പകശ്ശേരി റസിഡന്‍സ് അസോസിയേഷനിലെ 'പങ്കജ്' വീട്ടില്‍ സിനിക്ക് (Sini) നേരെയാണ് വെടിവച്ചത്. വലതു കൈക്ക് പരുക്കേറ്റ (Injury) ഇവരെ ചാക്കയിലുള്ള ആശുപത്രിയില്‍ (Hospital) പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ലെന്നാണ് അറിയുന്നത്.
രാവിലെ കുറിയര്‍ നല്‍കാനെന്ന പേരില്‍ സിനിയുടെ വീട്ടില്‍ എത്തിയായിരുന്നു ആക്രമണം. പിന്നാലെ അക്രമി ഓടി രക്ഷപ്പെട്ടു. കുറിയറുമായി വീട്ടിലെത്തിയ സ്ത്രീ മേല്‍വിലാസം പരിശോധിച്ചശേഷം തോക്കെടുത്ത് സിനിക്ക് നേരെ വെടിവയ്ക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
സംഭവ സമയത്ത് സിനി മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. വെടിവയ്പ്പിനുള്ള കാരണത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നു. എന്‍ ആര്‍ എച് എം ജീവനക്കാരിയാണ് സിനി. അക്രമി മുഖംമൂടി ധരിച്ചിരുന്നതിനാല്‍ ആളെ തിരിച്ചറിഞ്ഞില്ലെന്നും സ്ത്രീയാണെന്ന് വ്യക്തമായെന്നും സിനി പൊലീസിനോട് പറഞ്ഞു. റസിഡന്‍ഷ്യല്‍ കോളനിയില്‍ നടന്ന സംഭവം നഗരവാസികളെ ഞെട്ടിച്ചു.
ആമസോണില്‍ നിന്നുള്ള കൊറിയര്‍ നല്‍കാനെന്ന പേരിലാണ് മുഖംമൂടി ധരിച്ച അക്രമി എത്തിയത്. സിനിയുടെ പിതാവ് പാഴ്‌സല്‍ വാങ്ങാന്‍ ശ്രമിച്ചെങ്കിലും നല്‍കിയില്ല. തുടര്‍ന്ന് സിനി ഇറങ്ങി വന്നപ്പോള്‍ കയ്യില്‍ കരുതിയ ആയുധം ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്നും പിന്നീട് രക്ഷപ്പെട്ടു എന്നുമാണ് പിതാവ് പറയുന്നത്.