Assault | മാപ്പിളപ്പാട്ട് ഗായികയായ ഭർതൃമതിയെ പീഡിപ്പിച്ചതായി പരാതി; പട്ടുറുമാല്‍ ഫെയിം അറസ്റ്റിൽ
● ഒരു തവണ ഗാനമേളയ്ക്കു പോയപ്പോള്‍ പീഡിപ്പിച്ചുവെന്നാണ് ആരോപണം
● പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നും പരാതി
നീലേശ്വരം: (KasargodVartha) മാപ്പിളപ്പാട്ട് ഗായികയും ഭര്‍തൃമതിയുമായ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ മാപ്പിളപ്പാട്ട് ഗായകനെ പൊലീസ് അറസ്റ്റ് ചെയ്തു. വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ റിയാസിനെ (34) യാണ് ചിറ്റാരിക്കാല്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ രാജീവന്‍ വലിയവളപ്പിലും സംഘവും അറസ്റ്റു ചെയ്തത്.
പ്രതിയെ ശനിയാഴ്ച വൈകീട്ടോടെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. പട്ടുറുമാല്‍ റിയാലിറ്റി ഷോ ഫെയിം ആണ് അറസ്റ്റിലായ റിയാസ്. 26കാരിയായ ഭര്‍തൃമതിയെയാണ് പീഡിപ്പിച്ചതെന്നാണ് പരാതി. ഇരുവരും കല്യാണ വീടുകളില്‍ ഗാനമേള അവതരിപ്പിക്കുന്ന ട്രൂപിൽ പാടാറുണ്ടായിരുന്നു.
ഇത്തരത്തില്‍ ഒരു തവണ ഗാനമേളയ്ക്കു പോയപ്പോള്‍ റിയാസ് തന്നെ പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. സംഭവം പുറത്തുപറയാതിരിക്കണമെങ്കില്‍ പണം നല്‍കണമെന്ന് ഭീഷണിപ്പെടുത്തിയതോടെയാണ് യുവതി പൊലീസിൽ പരാതിയുമായി എത്തിയതെന്നാണ് പറയുന്നത്.
#Mappilappattu #Kerala #India #crime #arrest #music #justice