മൂന്ന് കൊലക്കേസടക്കം നിരവധി കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ ഗുണ്ടാ തലവന്‍ നപ്പട്ടെ റഫീഖ് അറസ്റ്റില്‍
Aug 27, 2018, 15:23 IST
മഞ്ചേശ്വരം: (www.kasargodvartha.com 26.08.2018) മൂന്ന് കൊലക്കേസടക്കം നിരവധി കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ ഗുണ്ടാ തലവന്‍ ഉപ്പളയിലെ നപ്പട്ടെ റഫീഖിനെ (29) പോലീസ് അറസ്റ്റു ചെയ്തു. വാറണ്ട് കേസിലാണ് പ്രതി ബായാറില്‍ വെച്ച് പിടിയിലായത്. കാസര്‍കോട് ജില്ലയിലും കര്‍ണാടകയിലുമായി മൂന്ന് കൊലപാതകങ്ങള്‍, തട്ടിക്കൊണ്ടുപോകല്‍ ഉള്‍പെടെ 13 ഓളം കേസുകളില്‍ പ്രതിയാണ് റഫീഖ്. മഞ്ചേശ്വരം എസ്.ഐ. ഷാജിയുടെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റു ചെയ്തത്.
നേരത്തെ ഇയാളെ മംഗളൂരു സൗത്ത് ആന്റി റൗഡി സ്‌ക്വാഡ് അറസ്റ്റു ചെയ്തിരുന്നു. കര്‍ണാടക പുത്തൂര്‍ ടൗണ്‍, പുത്തൂര്‍ റൂറല്‍ പോലീസ് സ്റ്റേഷനുകളിലും മറ്റും ഇയാള്‍ക്കെതിരെ കേസ് നിലവിലുണ്ട്. ഉള്ളാള്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു ഫ്ളാറ്റില്‍ കയറി വീട്ടമ്മയെ ഭീഷണിപ്പെടുത്തിയതിനും റഫീഖിനെ കേസ് നിലനില്‍ക്കുന്നുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുമെന്ന് മഞ്ചേശ്വരം പോലീസ് അറിയിച്ചു.

Related News:
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Uppala, Manjeshwaram, arrest, Police, Crime, case, Investigation, arrest warrant, Many case accused Nappatte Rafeeque arrested
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Uppala, Manjeshwaram, arrest, Police, Crime, case, Investigation, arrest warrant, Many case accused Nappatte Rafeeque arrested
< !- START disable copy paste -->