city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മന്‍സൂര്‍ അലിയുടെ കൊല: ഒന്നാം പ്രതിയുടെ ജാമ്യക്കാര്‍ക്ക് 75,000 രൂപ വീതം പിഴ

കാസര്‍കോട്: (www.kasargodvartha.com 27.02.2019) സ്വര്‍ണ വ്യാപാരിയായ മന്‍സൂര്‍ അലിയെ കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിയുടെ ജാമ്യക്കാരായി നിന്ന രണ്ടുപേരെ കോടതി 75,000 രൂപ വീതം പിഴയടക്കാന്‍ ശിക്ഷിച്ചു. കാസര്‍കോട് ജില്ലാ അഡീ. സെഷന്‍സ് കോടതി (മൂന്ന്) ആണ് തമിഴ്‌നാട് കള്ളിവയല്‍ പുതുക്കോട് കട്ടേത്തൊടിയിലെ ആനന്ദി (48), അര്‍ത്താനി കുടിയിരിപ്പു അര്‍ത്തുങ്കയിലെ രാമസ്വാമി മാരിയപ്പ (49) എന്നിവരെയാണ് പിഴയടക്കാന്‍ ശിക്ഷിച്ചത്.

പഴയ സ്വര്‍ണാഭരണങ്ങള്‍ വാങ്ങി വില്‍പന നടത്തുന്ന വിദ്യാനഗര്‍ ചെട്ടുംകുഴിയിലെ മുഹമ്മദ് മന്‍സൂല്‍ അലി (50)യെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി തമിഴ്‌നാട് പുതുക്കൈ കുടിയിരുപ്പുവിലെ മാരിമുത്തു എന്ന ശ്രീധര എന്ന മുഹമ്മദ് അഷ്‌റഫിനെ (40) ജാമ്യത്തിലിറക്കുകയും കേസിന്റെ വിചാരണ ആരംഭിക്കാന്‍ തീരുമാനിച്ചപ്പോള്‍ കോടതിയില്‍ ഹാജരാക്കാന്‍ നോട്ടീസ് നല്‍കിയെങ്കിലും പ്രതി ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ് ഇയാള്‍ക്ക് ജാമ്യം നിന്ന രണ്ടു പേര്‍ക്ക് പിഴ ശിക്ഷ വിധിച്ചത്.

ആദ്യം ഒരു മാസത്തെ സാവകാശം കോടതിയോട് ചോദിക്കുകയും കോടതി അനുവദിക്കുകയും ചെയ്തിരുന്നു. ഇതിനു ശേഷവും പ്രതിയെ ഹാജരാക്കാത്തതിനെ തുടര്‍ന്നാണ് പിഴയടക്കാന്‍ കോടതി ശിക്ഷിച്ചത്. 2017 ജനുവരി 25നാണ് മന്‍സൂര്‍ അലിയെ ബായാറിലേക്ക് വിളിച്ചുവരുത്തി സ്വര്‍ണാഭരണം വാങ്ങാന്‍ കൊണ്ടുവന്ന പണം തട്ടിയെടുക്കാനായി ക്രൂരമായി കൊലപ്പെടുത്തിയത്. പ്രതികള്‍ പിഴത്തുക അടച്ചില്ലെങ്കില്‍ ഇവരുടെ സ്ഥാവരജംഗമ വസ്തുക്കള്‍ ജപ്തി ചെയ്യാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
മന്‍സൂര്‍ അലിയുടെ കൊല: ഒന്നാം പ്രതിയുടെ ജാമ്യക്കാര്‍ക്ക് 75,000 രൂപ വീതം പിഴ


Keywords:  Kasaragod, Kerala, news, Murder, Crime, Top-Headlines, Mansoor Ali murder; Fine for bailiffs
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia