മഞ്ചേശ്വരത്ത് എഎസ്‌ഐയെ ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തി
● പോലീസ് ക്വാർട്ടേഴ്സിൽ വെള്ളിയാഴ്ച രാവിലെയാണ് സംഭവം.
● സംഭവസ്ഥലത്തുനിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി.
● മധുവിൻ്റെ മരണം സഹപ്രവർത്തകരെ ദുഃഖത്തിലാഴ്ത്തി.
● അവിവാഹിതനാണ്, സൗമ്യ സ്വഭാവമുള്ള ഉദ്യോഗസ്ഥനായിരുന്നു.
● വിവരമറിഞ്ഞ് ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.
കാസർകോട്: (KasargodVartha) മഞ്ചേശ്വരം പോലീസ് ക്വാർട്ടേഴ്സിൽ എഎസ്‌ഐയെ മരിച്ച നിലയിൽ കണ്ടെത്തി. മഞ്ചേശ്വരം പോലീസ് സ്റ്റേഷനിലെ അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടറായ കുറ്റിക്കോൽ സ്വദേശി മധുവിനെയാണ് (50) വെള്ളിയാഴ്ച രാവിലെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
വിവരമറിഞ്ഞ് ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. പോലീസ് ഉദ്യോഗസ്ഥൻ എഴുതിയതെന്നു കരുതുന്ന ഒരു ആത്മഹത്യാക്കുറിപ്പ് സംഭവസ്ഥലത്തുനിന്ന് കണ്ടെത്തിയതായി ബന്ധപ്പെട്ടവർ സൂചിപ്പിച്ചു. മരണകാരണം വ്യക്തമല്ല.

അവിവാഹിതനായ മധു സൗമ്യ സ്വഭാവത്തിന് ഉടമയും കേസന്വേഷണത്തിൽ കഴിവുതെളിയിച്ച ഉദ്യോഗസ്ഥനുമായിരുന്നു. അദ്ദേഹത്തിൻ്റെ മരണം സഹപ്രവർത്തകരെ ദുഃഖത്തിലാഴ്ത്തി.
Article Summary: Manjeshwaram police ASI found deceased; suicide note recovered.
#KeralaPolice #Manjeshwaram #KasargodNews #ASI #PoliceSuicide #KeralaCrime






