city-gold-ad-for-blogger

ബൈക്കിൽ കടത്തിയ 26 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ

Youth Arrested with 26 Gram MDMA While Smuggling on Bike in Manjeshwaram, Accused in Multiple Cases
Photo: Arranged

● മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ അബൂബക്കർ ആബിദ് ആണ് പിടിയിലായത്.
● ഹൊസങ്കടി ദേശീയപാതയിലെ ഓവർബ്രിഡ്ജ് റോഡിൽ വെച്ചാണ് മയക്കുമരുന്ന് വേട്ട.
● എസ്ഐ വൈഷ്ണവിൻ്റെ നേതൃത്വത്തിൽ നടന്ന രാത്രികാല പരിശോധനയിലാണ് പ്രതി പിടിയിലായത്.
● മയക്കുമരുന്ന് കടത്തിനായി ഉപയോഗിച്ച ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തു.
● അറസ്റ്റിലായ ആബിദ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.

മഞ്ചേശ്വരം: (KasargodVartha) ബൈക്കിൽ കടത്താൻ ശ്രമിച്ച 26.81 ഗ്രാം എംഡിഎംഎയുമായി യുവാവിനെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ അബൂബക്കർ ആബിദിനെ(25)യാണ് എസ്ഐ വൈഷ്ണവിൻ്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

തിങ്കളാഴ്ച (03.11.2025) പുലർച്ചെ 1.45ഓടെയായിരുന്നു മയക്കുമരുന്ന് വേട്ട. ഹൊസങ്കടി ദേശീയപാതയിലെ ഓവർബ്രിഡ്ജ് റോഡിൽ വെച്ചാണ് യുവാവ് അറസ്റ്റിലായത്. എസ്ഐയുടെ നേതൃത്വത്തിൽ രാത്രികാല പരിശോധന നടത്തുകയായിരുന്ന പൊലീസ് സംഘത്തിന് ബൈക്കിൽ വന്ന യുവാവിനെ കണ്ടപ്പോൾ സംശയം തോന്നി. തുടർന്ന് ബൈക്ക് തടഞ്ഞ് പരിശോധിക്കുകയായിരുന്നു.

തുടർന്ന് നടത്തിയ ദേഹപരിശോധനയിലാണ് പ്രതിയിൽ നിന്നും മയക്കുമരുന്ന് കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. അബൂബക്കർ ആബിദിൻ്റെ പാന്റ്‌സ് കീശയില്‍ ഒളിപ്പിച്ച നിലയിൽ 26.81 ഗ്രാം എംഡിഎംഎ കണ്ടെത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. മയക്കുമരുന്ന് കടത്തിന് ഉപയോഗിച്ച ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തു.

അറസ്റ്റിലായ ആബിദ് നിരവധി കേസുകളിൽ പ്രതിയാണെന്നും പൊലീസ് കൂട്ടിച്ചേർത്തു. എൻഡിപിഎസ് നിയമപ്രകാരം കേസെടുത്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്യാനുള്ള നടപടികൾ സ്വീകരിക്കുമെന്നും മഞ്ചേശ്വരം പൊലീസ് വ്യക്തമാക്കി.

മയക്കുമരുന്ന് കടത്ത് തടയാൻ പൊലീസ് സ്വീകരിക്കുന്ന ഇത്തരം നടപടികളെ നിങ്ങൾ പിന്തുണയ്ക്കുന്നുണ്ടോ? അഭിപ്രായം കമൻ്റ് ചെയ്യുക.

Article Summary: Youth arrested in Manjeshwaram with 26.81 grams of MDMA on his bike.

#MDMAArrest #Manjeshwaram #DrugSmuggling #KeralaPolice #NDPS #CrimeNews

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia