city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Drug Bust | മഞ്ചേശ്വരത്ത് വന്‍ രാസലഹരി വേട്ട; ഇരുചക്രവാഹനത്തില്‍ കടത്തുകയായിരുന്ന എംഡിഎംഎയുമായി 2 യുവാക്കള്‍ പൊലീസിന്റെ പിടിയിലായി

Major Drug Bust in Manjeshwaram; Two Arrested
Photo: Arranged

● 74.8 ഗ്രാം എംഡിഎംഎ മഞ്ചേശ്വരം പൊലീസ് പിടികൂടി.
● 'പ്രതികൾ ബെംഗളൂരു കേന്ദ്രീകരിച്ച് എംഡിഎംഎ കടത്തി കേരളത്തിൽ വിൽപന നടത്തുകയായിരുന്നു.'
● ജില്ലാ പൊലീസ് മേധാവി ഡി ശിൽപയുടെ 'സേഫ് കാസർകോട്' പദ്ധതിയുടെ ഭാഗമായാണ് പരിശോധന നടത്തിയത്.
● പ്രതികൾ സഞ്ചരിച്ച സ്കൂട്ടറും പൊലീസ് കസ്റ്റഡിയിലെടുത്തു.
● 'കർണാടക, കേരള സംസ്ഥാനങ്ങളിലെ മയക്കുമരുന്ന് മാഫിയയിലെ പ്രധാന ശൃംഖലകളാണ് പിടിയിലായത്.'

മഞ്ചേശ്വരം: (KasargodVartha) എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ പൊലീസിന്റെ പിടിയിലായി. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സയ്യിദ് ഹഫ്റീസ് (25), എസ് കെ മുഹമ്മദ് സമീര്‍ (24) എന്നിവരെയാണ് 74.8 ഗ്രാം എംഡിഎംഎയുമായി മീഞ്ച കളവെയില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: ഇവിടെ ലഹരി കച്ചവടത്തിനായി വന്നതായിരുന്നു ഇരുവരും. ബെംഗ്‌ളൂറു കേന്ദ്രീകരിച്ച് എംഡിഎംഎ കടത്തിക്കൊണ്ട് വന്ന് കേരളത്തില്‍ വില്‍പന നടത്തുന്ന ഇവരെ മാസങ്ങളായി നിരീക്ഷിച്ചു വരികയായിരുന്നു. കര്‍ണാടക, കേരള സംസ്ഥാനങ്ങളിലെ മയക്കുമരുന്ന് മാഫിയയിലെ പ്രധാന ശൃംഖലകളാണ് പിടിയിലായത്. എംഡിഎംഎ വില്പന നടത്താനായി പ്രതികള്‍ സഞ്ചരിച്ച സ്‌കൂടറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ജില്ലാ പൊലീസ് മേധാവി ഡി ശില്പ മയക്കുമരുന്നിനെതിരെ 'സേഫ് കാസര്‍കോട്' പദ്ധതിയുടെ ഭാഗമായി നടത്തുന്ന പരിശോധനയിലാണ് ലക്ഷങ്ങള്‍ വില വരുന്ന രാസലഹരി പിടിച്ചെടുത്തത്. കാസര്‍കോട് ഡി വൈ എസ് പി സി കെ സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ മഞ്ചേശ്വരം സബ് ഇന്‍സ്പെക്ടര്‍ രതീഷ് ഗോപി, എ എസ് ഐ സദന്‍, സിപിഒമാരായ നിജിന്‍ കുമാര്‍, രജീഷ് കാട്ടാമ്പള്ളി എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെച്ച് അഭിപ്രായങ്ങൾ താഴെ കമന്റ് ചെയ്യുക.

Two youths were arrested in Manjeshwaram with 74.8 grams of MDMA. They were smuggling drugs from Bengaluru to Kerala. The arrest was part of the 'Safe Kasargod' project led by District Police Chief D Shilpa.

Hashtags in English for Social Shares: #Manjeshwaram #MDMA #DrugBust #KeralaPolice #Arrest #SafeKasargod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia