സിസിടിവി ഉണ്ടായിട്ടും മോഷണം! ഗൾഫിൽ പോയ കുടുംബത്തിൻ്റെ പൂട്ടിയിട്ട വീട്ടിൽ നിന്നും 22 പവൻ സ്വർണ്ണം കവർന്നു

● വീടിൻ്റെ പിൻവാതിൽ കുത്തിത്തുറന്നാണ് മോഷ്ടാക്കൾ അകത്ത് കടന്നത്.
● കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണമാണ് നഷ്ടപ്പെട്ടത്.
● പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
● വീട്ടിലും പരിസരത്തും സിസിടിവി കാമറകൾ സ്ഥാപിച്ചിട്ടുണ്ട്.
മഞ്ചേശ്വരം: (KasargodVartha) പൂട്ടിയിട്ട വീട്ടിൽ വൻ കവർച്ച. വീട്ടുകാർ ഗൾഫിൽ പോയ തക്കം നോക്കി മോഷ്ടാക്കൾ 22 പവൻ സ്വർണ്ണം കവർന്നു. മഞ്ചേശ്വരം ബീച്ച് ചർച്ച് റോഡിലെ നവീൻ മൊന്തേരയുടെ വീട്ടിലാണ് സംഭവം നടന്നത്.
നവീനും കുടുംബവും കഴിഞ്ഞ മാസം ഏപ്രിൽ 21-ന് ഹ്രസ്വ സന്ദർശനത്തിന് വിസിറ്റിംഗ് വിസയിൽ ഗൾഫിലേക്ക് പോയിരുന്നു. ശനിയാഴ്ച്ച വൈകിട്ടോടെ തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിയുന്നത്.
രണ്ടുനില വീടിന്റെ പിൻവശത്തെ വാതിൽ കുത്തിത്തുറന്നാണ് മോഷ്ടാക്കൾ അകത്ത് കടന്നതെന്ന് കരുതുന്നു. കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണമാണ് നഷ്ടപ്പെട്ടത്. നവീൻ മൊന്തേരയുടെ പരാതിയിൽ മഞ്ചേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇൻസ്പെക്ടർ ഇ. അനൂപ് കുമാറിനാണ് അന്വേഷണ ചുമതല.
വിരലടയാള വിദഗ്ധരും മറ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. വീട്ടിലും പരിസരത്തും സിസിടിവി കാമറകൾ സ്ഥാപിച്ചിട്ടുണ്ട്. സ്വർണം മറ്റൊരിടത്തേക്ക് മാറ്റാതിരുന്നത് സിസിടിവി ഉള്ളതുകൊണ്ടാണ് എന്ന് കരുതുന്നു. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചു വരുന്നതായി പൊലീസ് അറിയിച്ചു.
മഞ്ചേശ്വരത്തെ ഈ മോഷണത്തെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Summary: 22 sovereigns of gold were stolen from the locked house of Naveen Monthera in Manjeshwaram, whose family was visiting the Gulf. Thieves broke in through the back door. Police have registered a case and are investigating, with CCTV footage being examined.
#KeralaTheft, #GoldTheft, #Manjeshwaram, #CCTVFootage, #CrimeNews, #HouseBreakIn