city-gold-ad-for-blogger

ബസ് യാത്രക്കാരനിൽനിന്ന് 55 പവൻ സ്വർണവും നാല് ലക്ഷം രൂപയും പിടികൂടി

Manjeshwaram Excise seized gold and cash from a bus.
Photo: Special Arrangement

● മഞ്ചേശ്വരം ചെക്ക് പോസ്റ്റിൽ വെച്ചാണ് സ്വർണവും കുഴൽപണവും പിടികൂടിയത്.
● കർണാടക കെഎസ്ആർടിസി ബസിലാണ് കടത്ത് നടത്തിയത്.
● പിടികൂടിയ പ്രതിയെ ജിഎസ്ടി വകുപ്പിന് കൈമാറി.

മഞ്ചേശ്വരം: (KasargodVartha) മംഗലാപുരത്തുനിന്ന് കാസർകോട് ഭാഗത്തേക്ക് വരികയായിരുന്ന കർണാടക കെഎസ്ആർടിസി ബസിൽ എക്‌സൈസ് നടത്തിയ പരിശോധനയിൽ രേഖകളില്ലാതെ കടത്തുകയായിരുന്ന 55 പവൻ (438.77 ഗ്രാം) സ്വർണാഭരണങ്ങളും നാല് ലക്ഷം രൂപയുടെ കുഴൽപണവും പിടികൂടി.

മുഹമ്മദ് ഫാസിലിനെയാണ് മഞ്ചേശ്വരം ചെക്ക്‌പോസ്റ്റിൽവെച്ച് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ഷിജിൽ കുമാറിന്റെയും സംഘത്തിന്റെയും നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പിടികൂടിയത്.

എക്‌സൈസ് ഇൻസ്‌പെക്ടർ ജിനു ജെയിംസ്, പ്രിവന്റീവ് ഓഫീസർ എം.വി. ജിജൻ, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ ബാബുരാജ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ സുനിൽ കുമാർ, സജിത്ത് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.

പിടികൂടിയ പ്രതിയെയും സ്വർണവും കുഴൽപണവും തുടർനടപടികൾക്കായി ജിഎസ്ടി വകുപ്പിന് കൈമാറി.
 

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റ് ചെയ്യൂ. ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളിലേക്കും ഷെയർ ചെയ്യൂ.

Article Summary: Manjeshwaram Excise seized 55 sovereigns of gold and 4 lakh cash from a bus.

#KeralaNews #GoldSmuggling #Manjeshwaram #Kasaragod #Excise #KeralaCrime

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia