ലഹരി തലക്ക് പിടിച്ചു? സ്വന്തം മകളെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പിതാവ് പിടിയിൽ; മഞ്ചേശ്വരത്ത് ദാരുണ സംഭവം
● മഞ്ചേശ്വരം കുഞ്ചത്തൂർ തൂമിനാട് ആണ് നാടിനെ നടുക്കിയ സംഭവം.
● തിങ്കളാഴ്ച വൈകിട്ട് വീട്ടിൽ വെച്ചുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
● കൃത്യത്തിന് ഉപയോഗിച്ച ആയുധം പോലീസ് കണ്ടെടുത്തു.
● ലഹരിയുടെ സ്വാധീനത്തിലാണോ കൃത്യം നടത്തിയതെന്ന് പോലീസ് പരിശോധിക്കുന്നു.
മഞ്ചേശ്വരം: (KasarodVartha) മഞ്ചേശ്വരം കുഞ്ചത്തൂർ തൂമിനാട് ഹിൽടോപ്പിൽ കുടുംബ തർക്കത്തിനിടെ പിതാവിന്റെ കുത്തേറ്റു മകൾക്ക് ദാരുണാന്ത്യം. തൂമിനാട് സ്വദേശി ഉമ്മറിന്റെ മകൾ കെ യു മറിയമ്മത്ത് ജുമൈലയാണ് (18) മരിച്ചത്. ഉമ്മറും ഭാര്യയും വേർപിരിയുന്നത് സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിക്കാൻ കുടുംബാംഗങ്ങൾ നടത്തിയ ചർച്ച കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു.

തിങ്കളാഴ്ച വൈകിട്ട് നടന്ന ചർച്ച തർക്കത്തിലേക്ക് നീങ്ങിയതോടെ പ്രകോപിതനായ ഉമ്മർ കത്തിയെടുത്ത് ബന്ധുവായ ഷേക്കുഞ്ഞിയെ (ഷേഖ് അബ്ബ) ആക്രമിക്കാൻ തുനിഞ്ഞു. തന്റെ മുന്നിൽ വെച്ച് ബന്ധുവിനെ ആക്രമിക്കുന്നത് തടയാൻ ഇടയിൽ കയറിയ ജുമൈലയ്ക്കാണ് കുത്തേറ്റത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മാരകമായി മുറിവേറ്റ പെൺകുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. അക്രമത്തിൽ ഷേക്കുഞ്ഞിക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

പ്രതിയായ ഉമ്മർ ലഹരിക്ക് അടിമയായിരുന്നുവെന്ന് മഞ്ചേശ്വരം പോലീസ് അറിയിച്ചു. ആക്രമണ സമയത്ത് ഇയാൾ ലഹരിയുടെ സ്വാധീനത്തിലായിരുന്നോ എന്നത് പോലീസ് പരിശോധിച്ച് വരികയാണ്. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവ സ്ഥലത്തുനിന്നും കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കണ്ടെടുത്തു. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി.
ഈ വാർത്ത വാട്സ്ആപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യൂ. അഭിപ്രായം കമന്റായി രേഖപ്പെടുത്താനും മറക്കരുത്.
Updated
Article Summary: In a shocking incident in Manjeshwaram, an 18-year-old girl named Jumaila was hacked to death by her father, Umar. Police suspect the accused is a drug addict and have taken him into custody. The incident occurred on Monday evening following an argument.
#Manjeshwaram #CrimeNews #Murder #Kasaragod #DrugMenace #KeralaPolice #Jumaila #FatherKillsDaughter






