മഞ്ചേശ്വരത്ത് തെരുവ് നായയുടെ വിളയാട്ടം: കുട്ടികളടക്കം രണ്ട് പേർക്ക് കടിയേറ്റു
● തെരുവ് നായകളെ നിയന്ത്രിക്കാൻ നടപടിയില്ലെന്ന് പരാതി.
● കുട്ടികളാണ് കൂടുതലും ആക്രമിക്കപ്പെടുന്നതെന്ന് നാട്ടുകാർ പറയുന്നു.
● എ.ബി.സി. കേന്ദ്രങ്ങളുടെ പ്രവർത്തനം കാര്യക്ഷമമല്ല.
● വന്ധ്യംകരണ നടപടികൾ പാളിയതാണ് നായകളുടെ എണ്ണം കൂടാൻ കാരണം.
മഞ്ചേശ്വരം: (KasargodVartha) മച്ചമ്പാടിയിൽ രണ്ടിടങ്ങളിൽ തെരുവ് നായയുടെ ആക്രമണം. മച്ചമ്പാടി കോടിയിൽ എട്ടുവയസ്സുകാരനെ തെരുവ് നായ ആക്രമിച്ചു. കുട്ടിയെ ആക്രമിക്കാൻ ശ്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. കോടിയിലെ മുഹമ്മദിന്റെ മകൻ മുഹമ്മദ് അയിലിനാണ് (8) നായയുടെ കടിയേറ്റത്.
അതേസമയം, ബഡാജെ ചൗക്കിയിൽ മുസ്തഫ എന്നയാളെയും തെരുവുനായ ആക്രമിച്ചു. തെരുവ് നായകൾ ജനങ്ങളുടെ സ്വൈര്യജീവിതത്തിന് ഭീഷണിയാകുമ്പോഴും ഇവയെ നിയന്ത്രിക്കാൻ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പ്രധാന ആക്ഷേപം.
രാവിലെയും വൈകീട്ടും മദ്രസയിലേക്കും സ്കൂളുകളിലേക്കും പോകുന്ന കുട്ടികളാണ് കൂടുതലും ആക്രമിക്കപ്പെടുന്നത്. എബിസി പോലുള്ള കേന്ദ്രങ്ങൾ കാര്യക്ഷമമായി ഉപയോഗിക്കാത്തതും വന്ധ്യംകരണ നടപടികൾ പാളിയതുമാണ് തെരുവ് നായകളുടെ എണ്ണം വർദ്ധിക്കാൻ കാരണമെന്നാണ് ജനങ്ങൾ പറയുന്നത്.
ഈ വിഷയത്തെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Article Summary: Stray dog attacks a child and an adult in Manjeshwar.
#Manjeshwar #StrayDogs #Kerala #DogAttack #PublicSafety #Kasaragod






