city-gold-ad-for-blogger

ഒരേ നമ്പർ പ്ലേറ്റുമായി രണ്ട് താർ ജീപ്പുകൾ അടുത്തടുത്ത്; വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിലെടുത്തു

Manjeshwar police seize two Mahindra Thar jeeps with identical number plates in Uppala; owner booked for forgery
Photo: Arranged

● ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തിയ വാഹനങ്ങൾ മഞ്ചേശ്വരം പൊലീസ് കസ്റ്റഡിയിലെടുത്തു
● ‘വാഹന വായ്പയുടെ തിരിച്ചടവ് മുടങ്ങിയതിനാലാണ് വ്യാജ നമ്പർ ഉപയോഗിച്ചത്’
● ഫിനാൻസ് കമ്പനിക്കാരുടെ പരിശോധന വെട്ടിക്കാനായിരുന്നു യുവാവിൻ്റെ ഈ തന്ത്രം
● കസ്റ്റഡിയിലെടുത്ത വാഹനങ്ങളെക്കുറിച്ചും ഉടമകളെക്കുറിച്ചും പൊലീസ് അന്വേഷണം ഊർജിതമാക്കി

മഞ്ചേശ്വരം: (KasargodVartha) ഒരേ നമ്പർ പ്ലേറ്റുള്ള രണ്ട് മഹീന്ദ്ര താർ ജീപ്പുകൾ മഞ്ചേശ്വരം പൊലീസ് കസ്റ്റഡിയിലെടുത്തു. ഉപ്പള കൈക്കമ്പയിൽ ഒരേ സ്ഥലത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങളിലാണ് ഒരേ നമ്പർ പ്ലേറ്റ് കണ്ടെത്തിയത്.

2026 സെപ്റ്റംബർ 12 ശനിയാഴ്ച പുലർച്ചെ 12.30-ഓടെയാണ് സംഭവം. കെ എൽ 14 എ ജെ 3008 എന്ന നമ്പർ പ്ലേറ്റ് ഘടിപ്പിച്ച രണ്ട് ജീപ്പുകൾ അടുത്തടുത്ത് നിർത്തിയിട്ട നിലയിൽ നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുകയും പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു.

പരിശോധനയിൽ തെളിഞ്ഞത് വ്യാജൻ

പൊലീസ് സ്ഥലത്തെത്തി വാഹനങ്ങൾ കസ്റ്റഡിയിലെടുക്കുകയും മോട്ടോർ വാഹന വകുപ്പിൻ്റെ സഹായത്തോടെ പരിശോധന നടത്തുകയും ചെയ്തു. പരിശോധനയിൽ ഒരു വാഹനത്തിൻ്റെ നമ്പർ പ്ലേറ്റ് യഥാർഥമാണെന്നും മറ്റൊന്നിൽ അതേ നമ്പർ വ്യാജമായി ഉപയോഗിച്ചതാണെന്നും കണ്ടെത്തി.

കാസർകോട് നഗരസഭ പരിധിയിയിലെ ഉമ്മർ റാഷിദിൻ്റെ പേരിലുള്ള താർ ജീപ്പിനാണ് കെ എൽ 14 എ ജെ 3008 എന്ന നമ്പർ അനുവദിച്ചിട്ടുള്ളതെന്ന് പൊലീസ് വ്യക്തമാക്കി. ബദിയഡുക്ക ഗ്രാമ പഞ്ചായത് പരിധിയിലെ ഫഖ്റുദ്ദീന്‍റെ ഉടമസ്ഥതയിലുള്ള മറ്റൊരു താർ ജീപ്പിലാണ് ഇതേ നമ്പർ വ്യാജമായി ഘടിപ്പിച്ചിരുന്നത്. ഈ വാഹനത്തിൻ്റെ യഥാർഥ രജിസ്ട്രേഷൻ നമ്പർ കെ എൽ 14 എ ജി 2557 ആണെന്ന് പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞു.

വ്യാജ നമ്പർ പതിപ്പിച്ചത് ഫിനാൻസുകാരെ വെട്ടിക്കാൻ

വാഹനത്തിന് സാമ്പത്തിക ബാധ്യത ഉള്ളതിനാൽ ഫിനാൻസ് കമ്പനിക്കാരുടെ പരിശോധന (സിസി പിടുത്തക്കാർ) വെട്ടിക്കാനാണ് വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ചതെന്നാണ് പ്രതിയായ ഫഖ്റുദ്ദീൻ നൽകിയ മൊഴിയെന്ന് പൊലീസ് പറയുന്നു. വ്യാജ നമ്പർ പ്ലേറ്റ് ഉപയോഗിച്ചതിന് പിന്നിൽ മറ്റെന്തെങ്കിലും ഉദ്ദേശമുണ്ടായിരുന്നോ എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്.

വാഹനം മറ്റേതെങ്കിലും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചിട്ടുണ്ടോയെന്നതടക്കമുള്ള കാര്യങ്ങളും പരിശോധിക്കുന്നുണ്ട്. വാഹനം അശ്രദ്ധയോടെ ഓടിച്ചതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഭാരതീയ ന്യായ സംഹിതയിലെ 281-ാം വകുപ്പ്, മോട്ടോർ വാഹന നിയമത്തിലെ 128, 192, 39 വകുപ്പുകൾ പ്രകാരമാണ് പൊലീസ് നടപടി സ്വീകരിച്ചത്.

കെ എൽ 14 എ ജി 2557 നമ്പറിലുള്ള വാഹനത്തിനെതിരെ നോട്ടീസ് നൽകുകയും തുടർ നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തതായി മഞ്ചേശ്വരം പൊലീസ് അറിയിച്ചു.

ഈ വാർത്ത നിങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യൂ. കൂടുതല്‍ വാർത്തകള്‍ അറിയാന്‍ ഞങ്ങളുടെ ഫേസ്ബുക്ക് പേജും വാട്സ് ആപ്പ് ചാനലും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്തുക. 

Article Summary: Manjeshwar police seize two Thar jeeps with same number plate.

#KasargodVartha #ManjeshwarNews #UppalaNews #KasaragodPolice #FakeNumberPlate #MalayalamNews #RenuNews

കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia