ചെക്ക്പോസ്റ്റിൽ ബസ് പരിശോധന: 2 യുവാക്കൾ 19 ഗ്രാം കഞ്ചാവുമായി പിടിയിൽ
● മംഗളൂരു ഭാഗത്ത് നിന്ന് കേരളത്തിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസ്സുകളിലാണ് കഞ്ചാവ് കടത്താൻ ശ്രമിച്ചത്.
● കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ കെ ഗൗതം, കൊയിലാണ്ടി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വി കെ അജ്നാസ് എന്നിവരാണ് പിടിയിലായത്.
● എക്സൈസ് ഇൻസ്പെക്ടർ ബി ജിനു ജെയിംസിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
● രണ്ട് കേസുകളും എൻഡിപിഎസ് നിയമപ്രകാരം രജിസ്റ്റർ ചെയ്ത് കുമ്പള എക്സൈസ് റെയിഞ്ചിന് കൈമാറി.
● പിടികൂടിയ കഞ്ചാവിൻ്റെ ആകെ തൂക്കം 19 ഗ്രാം ആണ്.
മഞ്ചേശ്വരം: (KasargodVartha) മഞ്ചേശ്വരം എക്സൈസ് ചെക്ക്പോസ്റ്റിൽ നടത്തിയ കർശന വാഹന പരിശോധനക്കിടെ വ്യത്യസ്ത സമയങ്ങളിലായി രണ്ട് യുവാക്കൾ കഞ്ചാവുമായി പിടിയിലായി. രണ്ട് കേസുകളിലും മംഗളൂരു ഭാഗത്ത് നിന്ന് കേരളത്തിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസ്സുകളിലാണ് പ്രതികൾ കഞ്ചാവ് കടത്താൻ ശ്രമിച്ചതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.
എക്സൈസ് ഇൻസ്പെക്ടർ ജിനു ജെയിംസിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച (20.11.2025) രാവിലെ നടന്ന പരിശോധനയിൽ 10 ഗ്രാം കഞ്ചാവാണ് പിടികൂടിയത്. കെ എൽ 15 - 1720 നമ്പർ കെഎസ്ആർടിസി ബസ്സിൽ നടത്തിയ പരിശോധനയിലാണ് കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ കെ ഗൗതമിനെ (20) 10 ഗ്രാം കഞ്ചാവുമായി എക്സൈസ് സംഘം പിടികൂടിയത്.
സംഘത്തിൽ സിവിൽ എക്സൈസ് ഓഫീസർമാരായ പ്രശാന്ത്, രതീഷ്, പ്രിവെൻറീവ് ഓഫീസർ ഗ്രേഡ് നൗഷാദ് കെ, അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ജനാർദ്ദനൻ എന്നിവരും ഉണ്ടായിരുന്നു. ഈ കേസും തൊണ്ടിമുതലുകളും എൻഡിപിഎസ് നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് തുടർനടപടികൾക്കായി കുമ്പള എക്സൈസ് റെയിഞ്ചിന് കൈമാറി.
രാത്രിയും കഞ്ചാവുമായി ഒരാൾ വലയിൽ
രാത്രി 9:30 മണിയോടെ നടന്ന മറ്റൊരു പരിശോധനയിൽ ഒൻപത് ഗ്രാം കഞ്ചാവാണ് എക്സൈസ് സംഘം പിടികൂടിയത്. കെഎൽ15 എ 1718 നമ്പർ കെഎസ്ആർടിസി ബസ്സിൽ നടത്തിയ പരിശോധനയിലാണ് കോഴിക്കോട് കൊയിലാണ്ടി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വി കെ അജ്നാസിനെ (32) ഒൻപത് ഗ്രാം കഞ്ചാവുമായി എക്സൈസ് സംഘം പിടികൂടിയത്.
ഈ അറസ്റ്റിന് നേതൃത്വം നൽകിയ എക്സൈസ് ഇൻസ്പെക്ടർ ബി ജിനു ജെയിംസിന്‍റെ സംഘത്തിൽ ഒ.പി രതീഷ്, എ.വി പ്രശാന്ത് കുമാർ , പ്രിവെൻറീവ് ഓഫീസർ ഗ്രേഡ് കെ നൗഷാദ്, അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) കെ.എ ജനാർദ്ദനൻ എന്നിവരാണ് ഉണ്ടായിരുന്നത്. ഈ കേസും പിടിച്ചെടുത്ത വസ്തുക്കളും കേസ് രജിസ്റ്റർ ചെയ്ത ശേഷം കുമ്പള റെയിഞ്ചിന് കൈമാറി.
മയക്കുമരുന്ന് കടത്ത് തടയാൻ കർശന നടപടി വേണോ? എക്സൈസ് നടപടിയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം കമൻ്റ് ചെയ്യുക. ഈ വാർത്ത ഷെയർ ചെയ്യുക.
Article Summary: Two young men caught with 19 grams of cannabis during bus checks at Manjeshwar.
#Kasaragod #ExciseCheckpost #CannabisArrest #NDPSAct #KeralaPolice #DrugMenace






