ഭര്‍ത്താവിന്റെ കൊലപാതകത്തിന് ഭാര്യയുടെ ക്വട്ടേഷന്‍ 10,000 രൂപ, കെട്ടിത്തൂക്കി കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയെന്ന് വരുത്തി, യുവതിയും അയല്‍വാസിയും പിടിയില്‍
Jan 24, 2020, 14:52 IST
മഞ്ചേശ്വരം: (www.kasargodvartha.com 24.01.2020) തലപ്പാടി കെ സി റോഡ് സ്വദേശിയും പാവൂര്‍ കിദമ്പാടിയിലെ താമസക്കാരനുമായ ഇസ്മാഈലി(50) ന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഇസ്മാഈലിന്റെ ഭാര്യ ആഇശ (42), അയല്‍വാസിയായ മുഹമ്മദ് ഹനീഫ (35) എന്നിവരെ മഞ്ചേശ്വരം പോലീസ് കസ്റ്റഡിയിലെടുത്തു. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇസ്മാഈലിനെ സ്വന്തം വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മൃതദേഹം കാണാനെത്തിയ ബന്ധുക്കള്‍ക്ക് ഇസ്മാഈലിന്റെ കഴുത്തില്‍ കയര്‍ മുറുകിയ പോലുള്ള പാടുകള്‍ കണ്ടതോടെ സംശയം തോന്നി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് ഭാര്യയെ ചോദ്യം ചെയ്തതോടെ തൂങ്ങിയ നിലയില്‍ കണ്ടപ്പോള്‍ കെട്ടഴിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് വെളിപ്പെടുത്തിയത്. അയല്‍വാസി മുഹമ്മദ് ഹനീഫയുടെ സഹായത്തോടെയാണ് മൃതദേഹം താഴയിറക്കിയതെന്നും ഇവര്‍ സൂചിപ്പിച്ചിരുന്നു.
അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തി. കഴുത്തില്‍ കയര്‍ കുരുങ്ങി ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട്. ഇസ്മാഈലിന്റെ മൂക്കില്‍ നിന്നും കണ്ണില്‍ നിന്നും രക്തം ഒലിച്ചിറങ്ങിയിരുന്നു. ഇതെല്ലാം സംശയം വര്‍ധിപ്പിച്ചിരുന്നു. വിശദമായ പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട് ലഭിച്ചാലുടന്‍ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് പോലീസ് സൂചിപ്പിക്കുന്നത്.
ഭാര്യയെ ചോദ്യം ചെയ്തതില്‍ നിന്നും ഭര്‍ത്താവ് തന്നെ നിരന്തരം ഉപദ്രവിക്കുന്നതായും ഇതിനാല്‍ 10,000 രൂപ ഹനീഫയ്ക്ക് നല്‍കി കൊല നടത്തുകയുമായിരുന്നുവെന്നാണ് മൊഴി നല്‍കിയത്. ഹനീഫയുടെ കൂട്ടാളികളായ മറ്റു രണ്ട് പേര്‍ കൂടി ചേര്‍ന്നാണ് കൊല ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്. കൂട്ടുപ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ആഇഷയും മുഹമ്മദ് ഹനീഫയും അടുപ്പത്തിലായിരുന്നുവെന്നും സൂചനകള്‍ പുറത്തുവന്നിട്ടുണ്ട്.
ഇസ്മാഈലിന് ഒരു മകളും രണ്ട് ആണ്‍മക്കളുമുണ്ട്. കല്യാണം കഴിഞ്ഞ മകള്‍ ഭര്‍തൃവീട്ടിലും ആണ്‍മക്കള്‍ ഗള്‍ഫിലുമാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Top-Headlines, Murder-case, Crime, Manjeshwaram, Wife killed husband with help of neighbor; accused in Police custody
< !- START disable copy paste -->