Violence | മണിപ്പുരില്‍ സിആര്‍പിഎഫ് ക്യാംപില്‍ വെടിവയ്പ്; 3 സൈനികര്‍ മരിച്ചു, 8 പേര്‍ക്ക് പരുക്ക്

● വെടിവയ്പ്പ് നടന്നത് ലാംഫെലിലെ ക്യാംപിൽ.
● പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.
● മുതിർന്ന ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.
● മരിച്ചവരുടെ പേര് വിവരങ്ങൾ ലഭ്യമല്ല.
ഇംഫാല്‍: (KasargodVartha) മണിപ്പുരില്‍ സിആര്‍പിഎഫ് ക്യാംപില്‍ വെടിവയ്പ്. രണ്ട് സഹപ്രവര്‍ത്തകരെ വെടിവച്ചു കൊന്ന് ജവാന്‍ ജീവനൊടുക്കിയതായി മണിപ്പുര്‍ പോലീസ്. ആക്രമണത്തില്‍ എട്ടുപേര്‍ക്ക് പരുക്കേറ്റു. ഇംഫാല്‍ വെസ്റ്റ് ജില്ലയിലെ ലാംഫെലിലുള്ള ക്യാംപില്‍ രാത്രി എട്ടു മണിയോടെയാണ് സംഭവം.
എഫ്-120 ാം ബറ്റാലിയനിലെ ജവാനാണ് ആക്രമണം നടത്തിയതെന്നും സഹപ്രവര്‍ത്തകന്‍ സരവീസ് തോക്ക് ഉപയോഗിച്ച് വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് രണ്ട് സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്സ് സൈനികര്‍ കൊല്ലപ്പെടുകയും എട്ട് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തുവെന്നും മണിപ്പുര്‍ പൊലീസ് പറഞ്ഞു.
In an unfortunate incident, tonight at around 8 pm, a suspected case of fratricide happened inside a CRPF camp in Lamsang under Imphal West District wherein one CRPF jawan opened fire killing 02 (two) of his own CRPF colleagues on the spot and injuring 08 (eight) others. Later,…
— Manipur Police (@manipur_police) February 13, 2025
പോലീസിലെയും സിആര്‍പിഎഫിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. പരുക്കേറ്റവരെ ഇംഫാലിലെ റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലേക്ക് (ആര്‍ഐഎംഎസ്) മാറ്റി. മരിച്ചവരുടെ പേര് വിവരങ്ങള്‍ അറിവായിട്ടില്ല.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെച്ച് അഭിപ്രായങ്ങൾ താഴെ കമന്റ് ചെയ്യുക.
Three CRPF personnel were killed and eight others injured in a shooting incident at a camp in Lamphal, Manipur. A jawan opened fire on his colleagues before taking his own life. The injured are receiving treatment at a local hospital. An investigation is underway.
#Manipur #CRPF #Shooting #Violence #India #Tragedy