ആൾക്കൂട്ട കൊലപാതകം: പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് മഞ്ചേശ്വരം എംഎൽഎ

-
കേസ് അന്വേഷണം തൃപ്തികരമല്ലെന്ന് ബന്ധുക്കൾ.
-
നഷ്ടപരിഹാരം നൽകണമെന്ന് അഭ്യർഥന.
-
മുഖ്യമന്ത്രി അനുകൂല പ്രതികരണം അറിയിച്ചു.
-
വേങ്ങര, മംഗളൂരു ആക്ഷൻ കമ്മിറ്റികൾ ഒപ്പമുണ്ടായിരുന്നു.
-
മുൻ മേയറും സംഘത്തിൽ പങ്കെടുത്തു.
മംഗളൂരു: (KasargodVartha) കഴിഞ്ഞ മാസം (ഏപ്രിൽ) 27ന് മംഗളൂരു കുഡുപ്പിൽ ആൾക്കൂട്ട ആക്രമണത്തിൽ മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദ് അഷ്‌റഫ് കൊല്ലപ്പെട്ട കേസ് പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) നിയോഗിച്ച് കൈമാറണമെന്ന് മഞ്ചേശ്വരം എംഎൽഎ എ.കെ.എം അഷ്റഫിന്റെ നേതൃത്വത്തിൽ നിവേദക സംഘം ചൊവ്വാഴ്ച ബംഗളൂരിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയെ സന്ദർശിച്ച് ആവശ്യപ്പെട്ടു. അഷ്റഫിന്റെ കുടുംബത്തിന് കർണാടക സർക്കാർ നഷ്ടപരിഹാരം നൽകണമെന്നും സംഘം അഭ്യർഥിച്ചു.
മംഗളൂരു പൊലീസിന്റെ അന്വേഷണത്തിൽ അഷ്റഫിന്റെ ബന്ധുക്കൾ തൃപ്തരല്ലെന്ന് എംഎൽഎ മുഖ്യമന്ത്രിയെ അറിയിച്ചു. SIT നിയമനവും നഷ്ടപരിഹാരവും അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചതായി എകെഎം അഷ്റഫ് 'മാധ്യമ'ത്തോട് പറഞ്ഞു.
അഷ്റഫിന്റെ മാതാപിതാക്കൾ, വേങ്ങര ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ, മംഗളൂരു ആക്ഷൻ കമ്മിറ്റി ചെയർമാൻ മുൻ മേയർ കെ.അഷ്റഫ് എന്നിവർ നിവേദക സംഘത്തിൽ ഉണ്ടായിരുന്നു.
ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക. കൂടുതൽ പേരിലേക്ക് എത്തിക്കാൻ ഷെയർ ചെയ്യുക.
Article Summary: Kerala MLA urged Karnataka CM for SIT probe and compensation in the Mangaluru mob lynching of a Malappuram native, as the family is dissatisfied with the police investigation.
#MobLynching, #SITInvestigation, #Mangaluru, #Kerala, #Karnataka, #JusticeForAshraf