city-gold-ad-for-blogger

മംഗളൂരിൽ 123 കിലോ കഞ്ചാവുമായി മൂന്ന് കാസർകോട്ടുകാർ പിടിയിൽ

Mangaluru police with the seized 123 kg of ganja and two cars used for trafficking.
Photo: Special Arrangement

● ഇവരുടെ പക്കൽനിന്ന് രണ്ട് കാറുകളും അഞ്ച് മൊബൈൽ ഫോണുകളും പിടിച്ചെടുത്തു.
● പിടികൂടിയ കഞ്ചാവിന് 42 ലക്ഷം രൂപ വിലവരും.
● പ്രതികളുടെ വീടുകളിൽ പോലീസ് പരിശോധന നടത്തി.
● സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണ്.

കാസർകോട്: (KasargodVartha) ആന്ധ്രാപ്രദേശിൽനിന്ന് കാറുകളിൽ കേരളത്തിലേക്ക് കടത്തുകയായിരുന്ന 123 കിലോ കഞ്ചാവുമായി മൂന്നുപേർ മംഗളൂരിൽ അറസ്റ്റിൽ. പിടികൂടിയ കഞ്ചാവിന് 42 ലക്ഷം രൂപ വിലവരും.

കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ട് മൂടുബിദ്രയിലെ കാന്താവരയിൽ മംഗളൂരു സിറ്റി ക്രൈംബ്രാഞ്ച് നടത്തിയ വാഹന പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. കാസർകോട് ആദൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ എം.കെ. മസൂദ് (45), മുഹമ്മദ് ആഷിഖ് (24), സുബൈർ (30) എന്നിവരാണ് അറസ്റ്റിലായത്.

കെ.എ. 21 പി 9084, കെ.എൽ. 14 എ.എഫ്. 7010 എന്നീ കാറുകളും അഞ്ച് മൊബൈൽ ഫോണുകളും സംഘത്തിൽനിന്ന് പിടികൂടിയിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി മംഗളൂരു ക്രൈംബ്രാഞ്ച് സംഘം ദേലമ്പാടിയിലെത്തി പ്രതികളുടെ വീടുകളിൽ പരിശോധന നടത്തി.

 

മയക്കുമരുന്ന് മാഫിയക്കെതിരെയുള്ള പോരാട്ടത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക 

Article Summary: Three individuals from Kasaragod were arrested in Mangaluru with 123 kg of ganja, valued at ₹42 lakh.

#GanjaSeizure #Mangaluru #Kasaragod #CrimeNews #DrugTrafficking #PoliceAction

 

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia