Arrest | കൊല, വധശ്രമം, തട്ടിക്കൊണ്ട് പോകല്‍, കള്ളതോക്ക് തുടങ്ങിയ കേസുകളിലെ പ്രതി കാറില്‍ മയക്കുമരുന്ന് കടത്തുന്നതിനിടെ കുടുങ്ങി
● പിടിയിലായത് കൊടിയമ്മയിലെ വാഹന പരിശോധനയ്ക്കിടെ.
● 1.530 ഗ്രാം എംഡിഎംഎ വാഹനത്തില്‍നിന്നും പിടിച്ചെടുത്തു.
● 2003-ല്‍ 25 കാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി.
കാസര്‍കോട്: (KasargodVartha) കൊലപാതകം, വധശ്രമം, തട്ടിക്കൊണ്ട് പോകല്‍, കള്ളതോക്ക് എന്നിങ്ങനെ നിരവധി കേസുകളില്‍ പ്രതിയായ മധ്യവയസ്‌കന്‍, കാറില്‍ മയക്കുമരുന്ന് കടത്തുന്നതിനിടെ പൊലീസിന്റെ പിടിയിലായി. കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുഹമ്മദിനെ(50)യാണ് കുമ്പള ഇന്‍സ്‌പെക്ടര്‍ കെ പി വിനോദ് കുമാര്‍, എസ് ഐ ശ്രീജേഷ്, പൊലീസുകാരായ മനോജ്, ചന്ദ്രന്‍, രാജീവന്‍ എന്നിവരുടെ നേതൃത്വത്തില്‍ പിടികൂടിയത്.
ഇയാള്‍ സഞ്ചരിച്ച കാറില്‍ നിന്നും 1.530 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കൊടിയമ്മയില്‍ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് പ്രതി കുടുങ്ങിയത്.
2003-ല്‍ പത്മനാഭന്‍ എന്നയാളുടെ പറമ്പില്‍വെച്ച് 25 കാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഇയാളെന്ന് ഇന്‍സ്‌പെക്ടര്‍ കെ പി വിനോദ് കുമാര്‍ കാസര്‍കോട്‌വാര്‍ത്തയോട് പറഞ്ഞു. വധശ്രമം, തട്ടിക്കൊണ്ട് പോകല്‍, കഞ്ചാവ്, തോക്ക് കൈവശം വെയ്ക്കല്‍ എന്നിങ്ങനെ ഏഴ് വര്‍ഷം മുമ്പുള്ള കേസുകളാണ് ഇവയെല്ലാം. ഇയാള്‍ക്കെതിരെ കാപ കേസ് ചുമത്താന്‍ കഴിയുമോയെന്ന കാര്യം പൊലീസ് പരിശോധിച്ച് വരികയാണ്.
#drugtrafficking, #keralapolce, #arrest, #crime, #mdma