Attacked | 'എന്റെ സഹോദരിയെ നീ കളിയാക്കുമോ? ഓടിക്കൊണ്ടിരുന്ന ബസില്‍ കണ്ടക്ടറെ കുത്തിക്കൊന്നശേഷം പ്രതി ഓടിരക്ഷപ്പെട്ടു'; കണ്‍മുന്നിലെ കൊലപാതകം കണ്ട് ഞെട്ടി യാത്രക്കാര്‍
കൊച്ചി: (KasargodVartha) ഓടിക്കൊണ്ടിരുന്ന ബസില്‍ വച്ച് കണ്ടക്ടറെ കുത്തിക്കൊന്നശേഷം പ്രതി ഓടിരക്ഷപ്പെട്ടതായി പൊലീസ്. കളമശേരി എച്ച് എം ടി ജംക്ഷനില്‍ ശനിയാഴ്ച ഉച്ചയ്ക്ക് 12.30നാണ് സംഭവം നടന്നത്. ഇടുക്കി രാജകുമാരി സ്വദേശി അനീഷ് പീറ്റര്‍ (25) ആണ് യുവാവിന്റെ അപ്രതീക്ഷിത ആക്രമണത്തില്‍ മരിച്ചത്. കൃത്യം നിര്‍വഹിച്ചശേഷം അക്രമി ഓടി രക്ഷപെട്ടതായി ദൃക്‌സാക്ഷികള്‍ പൊലീസിനോട് പറഞ്ഞു.
വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിനു പിന്നിലെന്നാണ് സംശയിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി. 'എന്റെ സഹോദരിയെ നീ കളിയാക്കുമോ' എന്ന് ചോദിച്ച് യുവാവ് നെഞ്ചില്‍ കുത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.
കണ്‍മുന്നില്‍ അപ്രതീക്ഷിതമായി സംഭവിച്ച ക്രൂരമായ കൊലപാതകത്തിന്റെ ഞെട്ടലിലാണ് യാത്രക്കാര്‍. പ്രതിയെക്കുറിച്ച് അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്ന് കളമശേരി പൊലീസ് വ്യക്തമാക്കി. പ്രതിയെ കണ്ടെത്തിയാല്‍ മാത്രമെ കൊലപാതകത്തിന്റെ കാരണം വ്യക്തമാകുകയുള്ളൂ. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം കളമശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
#KeralaCrime, #IndianCrime, #BusAccident, #MurderMystery, #JusticeForVictim