city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Conviction | 'സംഭവം പുറത്ത് പറഞ്ഞാൽ കൊന്നുകളയും': ഭീഷണിയോടൊപ്പം ലൈംഗികാതിക്രമം; പ്രതിക്ക് 95 വർഷം തടവ്

Man Sentenced to 95 Years for Assault and Threats
Representational Image Generated by Meta AI

● കാസർകോട് കോടതിയുടെ നിർണായക വിധി. 
● പോക്സോ നിയമപ്രകാരമാണ് നടപടി. 
● കുമ്പള പോലീസ് ആണ് കേസ് അന്വേഷിച്ചത്. 
● സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഹാജരായി. 
● പ്രതിക്ക് കൂടുതൽ തടവ് ലഭിക്കും.

കാസർകോട്: (KasargodVartha) പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഗുരുതരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന കേസിൽ പ്രതിക്ക് 95 വർഷം കഠിന തടവും 3.75 ലക്ഷം രൂപ പിഴയും വിധിച്ചതായി കാസർകോട് അതിവേഗ പ്രത്യേക കോടതി അറിയിച്ചു. ജഡ്ജ് രാമു രമേഷ് ചന്ദ്രഭാനുവാണ് ശിക്ഷ വിധിച്ചത്.

കുമ്പള പോലീസ് സ്റ്റേഷൻ പരിധിയിലെ അബ്ദുൽ റഹ്‌മാൻ എന്ന അന്തായി (59) ആണ് ഈ കേസിൽ ശിക്ഷിക്കപ്പെട്ട വ്യക്തി. പിഴ അടച്ചില്ലെങ്കിൽ 15 മാസം കൂടി കഠിന തടവ് അനുഭവിക്കേണ്ടി വരുമെന്നും കോടതി അറിയിച്ചു.

2022 ജൂൺ 9-ന് വൈകുന്നേരം 5 മണിക്കും അതിനു മുൻപുള്ള ദിവസങ്ങളിലും, സാധനങ്ങൾ വാങ്ങാൻ കടയിൽ പോയ 11 വയസ്സുള്ള കുട്ടിയെ പ്രതിയായ അബ്ദുൽ റഹ്‌മാൻ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പോലീസ് കേസ്. സംഭവം പുറത്ത് പറഞ്ഞാൽ കൊന്ന് റെയിൽവേ ട്രാക്കിൽ ഇടും എന്ന് ഭീഷണിപ്പെടുത്തിയതായും പോലീസ് റിപ്പോർട്ടിൽ പറയുന്നു.

പോലീസ് രേഖകൾ പ്രകാരം, പോക്സോ നിയമത്തിലെ 5(എം) റെഡ് വിത്ത് 6(1) വകുപ്പ് പ്രകാരം 40 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കിൽ നാല് മാസം അധിക തടവ് അനുഭവിക്കണം. പോക്സോ നിയമത്തിലെ 5(l) റെഡ് വിത്ത് 6(1) വകുപ്പ് പ്രകാരം 40 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. ഇതിലെ പിഴ അടച്ചില്ലെങ്കിൽ നാല് മാസം അധിക തടവ് ലഭിക്കും. 

പോക്സോ നിയമത്തിലെ 10 റെഡ് വിത്ത് 9(l) വകുപ്പ് പ്രകാരം അഞ്ച് വർഷം കഠിന തടവും 50,000 രൂപ പിഴയും, പിഴ അടച്ചില്ലെങ്കിൽ രണ്ട് മാസം അധിക തടവും ലഭിക്കും. ഇതോടൊപ്പം, പോക്സോ നിയമത്തിലെ 10 റെഡ് വിത്ത് 9(എം) വകുപ്പ് പ്രകാരം അഞ്ച് വർഷം കഠിന തടവും 50,000 രൂപ പിഴയും, പിഴ അടച്ചില്ലെങ്കിൽ രണ്ട് മാസം അധിക തടവും വിധിച്ചിട്ടുണ്ട്.

ഇതിനു പുറമെ, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 354(A)(1)(i) റെഡ് വിത്ത് 354(A)(2) വകുപ്പ് പ്രകാരം മൂന്ന് വർഷം കഠിന തടവും 50,000 രൂപ പിഴയും (പിഴ അടച്ചില്ലെങ്കിൽ രണ്ട് മാസം അധിക തടവ്), 506((i) വകുപ്പ് പ്രകാരം രണ്ട് വർഷം കഠിന തടവും 25,000 രൂപ പിഴയും (പിഴ അടച്ചില്ലെങ്കിൽ ഒരു മാസം അധിക തടവ്) പ്രതിക്ക് ലഭിച്ചിട്ടുണ്ട്.

കുമ്പള പോലീസ് രജിസ്റ്റർ ചെയ്ത ഈ കേസിന്റെ ആദ്യ അന്വേഷണം നടത്തിയത് അന്നത്തെ കുമ്പള എസ് ഐ ആയിരുന്ന വി കെ അനീഷും സംഘവുമാണ്. പ്രതിയെ അറസ്റ്റ് ചെയ്യുകയും അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കുകയും ചെയ്തത് അന്നത്തെ കുമ്പള ഇൻസ്‌പെക്ടർ പി പ്രമോദ് ആണ്.

പ്രോസിക്യൂഷന് വേണ്ടി സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പ്രിയ എ കെ കോടതിയിൽ ഹാജരായി.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

A 59-year-old man named Abdul Rahman has been sentenced to 95 years of rigorous imprisonment and fined ₹3.75 lakh by the Kasaragod Fast Track Special Court for the aggravated assault of an 11-year-old girl. The accused also threatened the victim with death if she disclosed the incident. The court's verdict includes multiple charges under the POCSO Act and the Indian Penal Code.

#POCSO #Assault #Kasaragod #JusticeServed #ChildProtection #CrimeNews

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia