Court Verdict | ഒമ്പത് വയസുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ 60കാരന് 4 വകുപ്പുകള്‍ പ്രകാരം 88 വര്‍ഷം കഠിന തടവ്
Mar 17, 2023, 18:00 IST
കാസര്‍കോട്: (www.kasargodvartha.com) ഒമ്പത് വയസുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ 60കാരന് നാല് വകുപ്പുകള്‍ പ്രകാരം 88 വര്‍ഷം കഠിന തടവും ഏഴ് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുഹമ്മദ് എന്ന എസല്ലൂര്‍ മുഹമ്മദിനെയാണ് ജില്ലാ അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്‍ഡ് സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജ് എ മനോജ് വിവിധ പോക്‌സോ വകുപ്പുകള്‍ പ്രകാരം ശിക്ഷിച്ചത്.
പിഴ അടച്ചില്ലെങ്കില്‍ ആറ് വര്‍ഷം അധിക തടവും അനുഭവിക്കണം. രണ്ട് വകുപ്പുകളിലായി 40 വര്‍ഷം വീതം തടവും ഒരു വകുപ്പില്‍ അഞ്ച് വര്‍ഷവും മറ്റൊരു വകുപ്പില്‍ മൂന്ന് വര്‍ഷവുമാണ് ശിക്ഷ. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതിയെന്നതിനാല്‍ കൂടിയ തടവായ 40 വര്‍ഷം തടവ് അനുഭവിക്കേണ്ടി വരും.
2019 ഓഗസ്റ്റ് 14നും അതിന് മുമ്പുള്ള പല ദിവസങ്ങളിലുമായി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ആളൊഴിഞ്ഞ പറമ്പില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ്. കേസില്‍ 10 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. പ്രോസിക്യൂഷന്‍ 15 ഓളം രേഖകള്‍ ഹാജരാക്കുകയും ചെയ്തു. ആദൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയെ അറസ്റ്റു ചെയ്ത് കോടതിയില്‍ കുറ്റപത്രം സമര്‍പിച്ചത് അന്നത്തെ സിഐ ആയിരുന്ന കെ പ്രേംസദനായിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡ്വ. പ്രകാശ് അമ്മണ്ണായ ഹാജരായി.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Crime, Court-Order, Court, Arrested, Molestation, Man sentenced to 88 years imprisonment under POCSO Act.