Drug | മയക്കുമരുന്ന് കേസിൽ യുവാവിന് 10 വർഷം തടവ്
● പിഴ അടച്ചില്ലെങ്കിൽ മൂന്ന് മാസം അധിക തടവ് അനുഭവിക്കേണ്ടി വരും.
● കാസർകോട് എസ്ഐയായിരുന്ന വിഷ്ണുപ്രസാദാണ് എംഡിഎംഎ പിടികൂടുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തത്.
● പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഗവൺമെന്റ് പ്ലീഡർ ജി ചന്ദ്രമോഹനും അഡ്വ. ചിത്രകലയും ഹാജരായി.
കാസർകോട്: (KasargodVartha) മയക്കുമരുന്ന് കേസിൽ പ്രതിക്ക് പത്തുവർഷം കഠിന തടവ്. കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ മുഹമ്മദ് മർസൂഖിനെ (30) യാണ് കാസർകോട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി രണ്ട് ജഡ്ജ് കെ പ്രിയ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ മൂന്ന് മാസം അധിക തടവ് അനുഭവിക്കേണ്ടി വരും.
2022 ഡിസംബർ 26ന് ഉച്ചയ്ക്ക് ഒരു മണിയോടെ കാസർകോട് റെയിൽവേ സ്റ്റേഷന് സമീപത്തെ പാർകിൽ വച്ച് കഞ്ചാവ് സിഗരറ്റ് വലിക്കുന്നത് കണ്ട് ചോദ്യം ചെയ്തതിൽ നിന്ന് വിൽപനക്കായി സൂക്ഷിച്ച 48 ഗ്രാം എംഡിഎംഎ മുഹമ്മദ് മർസൂഖിൽ നിന്ന് കണ്ടെത്തിയെന്നാണ് കേസ്.
കാസർകോട് എസ്ഐയായിരുന്ന വിഷ്ണുപ്രസാദാണ് എംഡിഎംഎ പിടികൂടുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തത്. തുടർന്ന് അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് കാസർകോട് ഇൻസ്പെക്ടറായിരുന്ന പി അജിത് കുമാർ ആയിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഗവൺമെന്റ് പ്ലീഡർ ജി ചന്ദ്രമോഹനും അഡ്വ. ചിത്രകലയും ഹാജരായി.
#DrugCase #MDMA #Kasargod #JailSentence #PoliceArrest #DrugTrafficking