Robbery | കാസർകോട് ഞെട്ടിക്കുന്ന കുറ്റകൃത്യം! 'ഫോൺ തട്ടിപ്പറിച്ച ശേഷം, 500 രൂപ തന്നില്ലെങ്കിൽ നിലത്തിട്ട് പൊട്ടിക്കുമെന്ന് ഭീഷണി; പിടിച്ചുവെച്ച് 14,500 രൂപയും കവർന്ന് കടന്നുകളഞ്ഞു'
● സംഭവം നടന്നത് കെഎസ്ആർടിസി ബസ് സ്റ്റാൻഡിനടുത്താണ്
● ഇരയായത് മധൂർ പറകിലിൽ താമസിക്കുന്ന ഉദയകുമാർ
● പൊലീസ് പ്രതികളെ പിടികൂടാൻ ശ്രമിക്കുന്നു
കാസർകോട്: (KasargodVartha) നഗരത്തിൽ ഫോൺ തട്ടിപ്പറിച്ച ശേഷം പണം അപഹരിച്ചതായി പരാതി. സംഭവത്തിൽ കാസർകോട് ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ശനിയാഴ്ച വൈകീട്ട് 5.10 മണിയോടെ കെഎസ്ആർടിസി ബസ് സ്റ്റാൻഡിനകത്തെ വർക് ഷോപിന് സമീപത്താണ് കേസിനാസ്പദമായ സംഭവം നടന്നത്. മധൂർ പറകിലയിൽ താമസിക്കുന്ന ഉദയകുമാർ (62) എന്നയാളുടെ പണം കവർന്നെന്നാണ് പരാതി.
ഉദയകുമാറിന്റെ മൊബൈൽ ഫോൺ ഒന്നാം പ്രതി ബലമായി കൈക്കലാക്കുകയും 500 രൂപ നൽകിയില്ലെങ്കിൽ ഫോൺ നിലത്തു വലിച്ചെറിഞ്ഞു പൊട്ടിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് പരാതിയിൽ പറയുന്നു. തുടർന്ന് 500 രൂപ ബലമായി വാങ്ങിയതായി ഉദയകുമാർ വ്യക്തമാക്കി.
ഇതോടൊപ്പം, രണ്ടാം പ്രതി ഉദയകുമാറിനെ പിടിച്ചുവച്ചപ്പോൾ ഒന്നാം പ്രതി കീശയിലുണ്ടായിരുന്ന 14500 രൂപ ബലമായി തട്ടിയെടുക്കുകയും ഉദയകുമാറിനെ നെഞ്ചത്ത് ഇടിച്ചു തള്ളിയിടുകയും ചെയ്ത ശേഷം ഇരുവരും കടന്നുകളഞ്ഞുവെന്നാണ് പരാതിയിൽ പറയുന്നത്. ബിഎൻഎസ് 309 (4) വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പ്രതികളെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
#Kasaragod #robbery #Kerala #crime #police #investigation #theft #breakingnews