Assault | 'സാമൂഹ്യ മാധ്യമത്തിലൂടെ പരിചയം'; സൗഹൃദം നടിച്ച് വിളിച്ചുവരുത്തി യുവതിക്ക് ചുംബനം നൽകി സ്വർണാഭരണം തട്ടിയെടുത്തതായി പരാതി; യുവാവിനെതിരെ കേസെടുത്ത് പൊലീസ്
● പൊലീസ് അന്വേഷണം തുടങ്ങി
● ഇയാൾ രണ്ട് കുട്ടികളുടെ പിതാവാണ്
● നീലേശ്വരം ഭാഗത്തേക്ക് കാറിൽ കൊണ്ടുപോയി
● യുവതിയുടെ ഒരു പവന്റെ വള തട്ടിയെടുത്തു
ചന്തേര: (KasargodVartha) സാമൂഹ്യ മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ സൗഹൃദം നടിച്ച് കാറിൽ കൂട്ടികൊണ്ടു പോയി ചുംബനം നൽകി പീഡിപ്പിക്കാൻ ശ്രമിക്കുകയും സ്വർണ വള കൈക്കലാക്കി കടന്നുകളയുകയും ചെയ്തുവെന്ന പരാതിയിൽ യുവാവിനെതിരെ കേസ്. ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിലെ 23 കാരിയുടെ പരാതിയിൽ രാജപുരം പൊലീസ് സ്റ്റേഷൻ പരിധിയിലെ ജിത്തു (44) എന്ന യുവാവിനെതിരെയാണ് ചന്തേര പൊലീസ് കേസെടുത്തത്.
രണ്ടു കുട്ടികളുടെ പിതാവായ ഇയാൾ യുവതിയുമായി നിരന്തരം ചാറ്റ് ചെയ്യുകയും ഈ സൗഹൃദം മുതലെടുത്ത് ചെറുവത്തൂരിന് സമീപം എത്താൻ ആവശ്യപ്പെടുകയും പിന്നീട് നീലേശ്വരം ഭാഗത്തേക്ക് കാറിൽ കൊണ്ടുപോകുകയും യാതക്കിടെ യുവതിക്ക് ചുംബനം നൽകി കയ്യിലുണ്ടായിരുന്ന ഒരു പവൻ്റെ വള തന്ത്രത്തിൽ കൈക്കലാക്കി മുങ്ങുകയായിരുന്നുവെന്നുമാണ് പരാതി.
പിന്നീട് യുവതിയുമായുള്ള സൗഹൃദം ഒഴിവാക്കി ആഭരണം തിരിച്ചുനൽകാതെ ഒഴിവായതിനെ തുടർന്നാണ് യുവതി ചന്തേര പൊലീസിൽ പരാതി നൽകിയത്. കേസെടുത്ത പൊലീസ് യുവാവിനെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കി.
#keralacrimes #socialmediafraud #goldrobbery #womenssafety #beware