Crime | കടം വാങ്ങിയ പണത്തെച്ചൊല്ലി തര്‍ക്കം; 'യുവാവ് സുഹൃത്തിന്റെ 2 മക്കളെ കഴുത്ത് ഞെരിച്ച് കൊന്നു'
● 25 കാരനെ അറസ്റ്റ് ചെയ്തു.
● ഭാര്യ പിണങ്ങിപ്പോയതിന്റെ വൈരാഗ്യം തീര്‍ത്തത്.
● ഇരുവരും കെട്ടിട നിര്‍മ്മാണ തൊഴിലാളികളായിരുന്നു.
ചെന്നൈ: (KasargodVartha) തിരുപ്പത്തൂര്‍ ആമ്പൂരില്‍ (Tirupattur, Ambur) ഞെട്ടിക്കുന്ന സംഭവം. കടം വാങ്ങിയ പണത്തെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് രണ്ട് കുട്ടികളെ കൊലപ്പെടുത്തിയെന്നാരോപണത്തില്‍ ഒരു യുവാവ് അറസ്റ്റിലായി. വടിവേല്‍ നഗര്‍ പിള്ളയാര്‍ കോവില്‍ സ്ട്രീറ്റിലെ യോഗരാജ്-വിനിത ദമ്പതികളുടെ മക്കളായ യോഗിത് (Yogith-6) ദര്‍ശന്‍ (Darshan-4) എന്നിവരാണ് മരിച്ചത്. വെല്ലൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വസന്തകുമാര്‍ (Vasanthakumar-25) ആണ് അറസ്റ്റിലായ പ്രതി.
പോലീസ് പറയുന്നതനുസരിച്ച്, കെട്ടിട നിര്‍മ്മാണ കരാറുകള്‍ ചെയ്യുന്ന യോഗരാജും വസന്തകുമാറും സുഹൃത്തുക്കളായിരുന്നു. ഏതാനും നാളുകള്‍ക്ക് മുമ്പ് യോഗരാജ് വസന്തകുമാറില്‍ നിന്ന് വാങ്ങിയ 14,000 രൂപ തിരിച്ചു നല്‍കാത്തതിനെ തുടര്‍ന്ന് ഇരുവരുടെയും തമ്മിലുള്ള ബന്ധം വഷളായി. ഇതിന്റെ പേരില്‍ വസന്തകുമാറിന്റെ ഭാര്യ പിണങ്ങി സ്വന്തം വീട്ടിലേക്ക് പോയി. ഇത് വസന്തകുമാറിനെ വലിയ വിഷാദത്തിലാക്കി. തന്റെ ഭാര്യ പിണങ്ങിപ്പോയതിന് യോഗരാജാണ് കാരണമെന്ന വൈരാഗ്യത്തില്‍ നിന്നാണ് ഇയാള്‍ ഈ ക്രൂരകൃത്യം ചെയ്തത്. തുടര്‍ന്ന് കുട്ടികളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുവെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് കൂട്ടിച്ചേര്‍ത്തു.
#ChennaiCrime #Murder #Children #Debt #IndiaNews #Tragedy