കുടുംബ വഴക്ക്; തൃശ്ശൂരില്‍ ഭാര്യാപിതാവിനെ മരുമകന്‍ കുത്തിക്കൊലപ്പെടുത്തി
Dec 5, 2020, 09:23 IST
തൃശ്ശൂര്‍: (www.kasargodvartha.com 05.12.2020) തൃശ്ശൂരില്‍ ഭാര്യാപിതാവിനെ മരുമകന്‍ കുത്തിക്കൊലപ്പെടുത്തി. മരോട്ടിച്ചാല്‍ കൈനിക്കുന്ന് തൊണ്ടുങ്കല്‍ സണ്ണിയെയാണ് മരുമകന്‍ വിനു കുത്തിക്കൊലപ്പെടുത്തിയത്. വിനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തൃശ്ശൂര്‍ ഒല്ലൂരില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന.
ഇരുവരും തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഇരുവരും തമ്മിലുണ്ടായ സംഘട്ടനത്തില്‍ വിനുവിനും പരിക്കേറ്റിരുന്നു. തൃശ്ശൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിച്ച വിനുവിനെ ആശുപത്രിയിലെത്തിയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
Keywords: Thrissur, news, Kerala, Top-Headlines, Killed, Crime, Police, custody, hospital, Injured, Man killed in Thrissur after family clash