city-gold-ad-for-blogger

Crime | 'സഹോദരനെയും സുഹൃത്തിനെയും വഴിയില്‍ തടഞ്ഞ് ചോദിക്കാനെത്തിയപ്പോള്‍ ആക്രമണം'; കൊല്ലത്ത് യുവാവ് കുത്തേറ്റ് മരിച്ചു ​​​​​​​

Young Man Killed in Velichikkala, Kollam
Photo: Arranged

● സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നു. 
● ക്രിമിനല്‍ പശ്ചാത്തലമുളള സംഘത്തിന്റെ ആക്രമണം.
● അന്വേഷണം നടക്കുകയാണെന്ന് പൊലീസ്.

കൊല്ലം: (KasargodVartha) വെളിച്ചിക്കാലയില്‍ യുവാവ് കുത്തേറ്റു മരിച്ചു. കണ്ണനല്ലൂര്‍ മുട്ടയ്ക്കാവ് സ്വദേശി ചാത്തന്റഴികത്ത് വീട്ടില്‍ നവാസ് (Navas-35) ആണ് മരിച്ചത്. സഹോദരനെയും സുഹൃത്തിനെയും ആക്രമിച്ചത് ചോദിക്കാനെത്തിയപ്പോഴാണ് കുത്തേറ്റതെന്നാണ് വിവരം. യുവാവിന്റെ കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നു. 

ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. നവാസിന്റെ സഹോദരന്‍ നബീലും സുഹൃത്ത് അനസും കൂടി മുട്ടയ്ക്കാവിലെ ഓടോറിക്ഷ ഡ്രൈവറായ മറ്റൊരു സുഹൃത്തിന്റെ ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിവരവേ ഒരു സംഘം വഴിയില്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ചു. തുടര്‍ന്ന് രാത്രിയില്‍ തന്നെ ഇവര്‍ കണ്ണനല്ലൂര്‍ പൊലീസില്‍ പരാതി നല്‍കി. രാത്രി പത്തരയോടെ അക്രമം ഉണ്ടായ പ്രദേശത്ത് വിവരം തിരക്കാനെത്തിയ നവാസിനെ വഴിയിലിട്ട് അക്രമിസംഘം കുത്തിക്കൊല്ലുകയായിരുന്നുവെന്നാണ് വിവരം. 

സംഭവം ചോദിക്കാനെത്തിയ നവാസും അക്രമി സംഘവും തമ്മില്‍ തര്‍ക്കം ഉണ്ടാകുകയും സംഘം ചേര്‍ന്നുള്ള ആക്രമണത്തിനിടെ ഒരാള്‍ കയ്യില്‍ കരുതിയ കത്തി കൊണ്ട് നവാസിനെ കുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ക്രിമിനല്‍ പശ്ചാത്തലമുളള സംഘമാണ് ആക്രമണം നടത്തിയതെന്നും സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടക്കുകയാണെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

#KeralaCrime #Murder #Kollam #Investigation #JusticeForNavas

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia