മദ്യലഹരിയില്‍ മകന്‍ അച്ഛനെ തലക്കടിച്ച് കൊന്നു; പ്രതി പിടിയില്‍
Mar 21, 2020, 19:53 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 21.03.2020) മദ്യലഹരിയില്‍ മകന്‍ പിതാവിനെ തലക്കടിച്ച് കൊന്നു. മാലോത്തെ ശങ്കരനാണ് (49) മകന്‍ മനു തലക്കടിച്ചതിനെ തുടര്‍ന്ന് മരിച്ചത്. 19ന് രാത്രി ശങ്കരനും മനുവും മദ്യലഹരിയില്‍ വഴക്ക് കൂടുകയും മനു പിതാവിന്റെ തലക്കടിക്കുകയുമായിരുന്നു. 20ന് രാവിലെ അവശനിലയില്‍ കണ്ട ശങ്കരനെ വെള്ളരിക്കുണ്ട് പ്രാഥമികരോഗ്യ കേന്ദ്രത്തിലും നില ഗുരുതരമായതിനാല്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും എത്തിച്ചുയെങ്കിയും ജീവന്‍ രക്ഷിക്കാനില്ല. ബന്ധുക്കളുടെ സംശയത്തെ തുടര്‍ന്ന് പോലീസ് ഇടപെട്ട് മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്തു.
തലക്കടിയേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോലീസ് സര്‍ജന്‍ അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്. വെള്ളരിക്കുണ്ട് സി ഐ സിബി, എസ് ഐ ശ്രീദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കൊല നടന്ന വീട്ടിലെത്തി അന്വേഷണം നടത്തി. ഫൊറന്‍സിക് വിദഗ്ദ്ധരും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി തെളിവടുപ്പ് നടത്തി. തുടര്‍ന്ന് മകന്‍ മനുവിനെ ചോദ്യം ചെയ്തതോടെ തലയ്ക്കടിച്ച് കൊന്നതാണെന്ന് സമ്മതിച്ചതോടെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പരേതനായ അമ്പാടി - കുമ്പ ദമ്പതികളുടെ മകനാണ് ശങ്കരന്‍. മകള്‍: ശ്രീജ. മരുമകന്‍ ഹരി.
Keywords: Kasaragod, Kerala, news, Top-Headlines, Murder, Crime, Vellarikundu, Kanhangad, Man killed by son
< !- START disable copy paste -->

കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും
പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ
അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം
കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.