മദ്യത്തെ ചൊല്ലിയുള്ള തര്‍ക്കം: ചേരാനെല്ലൂരില്‍ മകന്റെ വെട്ടേറ്റ് അച്ഛന്‍ മരിച്ചു
കൊച്ചി: (www.kasargodvartha.com 16.10.2020) ചേരാനെല്ലൂരില്‍ മദ്യത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ മകന്റെ വെട്ടേറ്റ് അച്ഛന്‍ മരിച്ചു. ചേരാനെല്ലൂര്‍ വിഷ്ണുപുരം സ്വദേശി ഭരതന്‍ ആണ് മകന്‍ വിഷ്ണുവിന്റെ വെട്ടേറ്റ് മരിച്ചത്. വെട്ടേറ്റ് ഭരതന്റെ കുടല്‍ പുറത്തുവന്നിരുന്നു. മകന്‍ വാങ്ങിവെച്ച മദ്യം അച്ഛന്‍ എടുത്തതിനെ ചൊല്ലിയുളള തര്‍ക്കത്തിനിടെ പരസ്പരം വെട്ടുകയായിരുന്നു.
വ്യാഴാഴ്ച വൈകീട്ടായിരുന്നു സംഭവം. ഭരതന്റെ ആക്രമണത്തില്‍ വിഷ്ണുവിന് തലക്കും വെട്ടേറ്റു. ഇരുവരെയും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് ഭരതന്‍ മരിച്ചത്. സംഭവത്തില്‍ ചേരാനെല്ലൂര്‍ പൊലീസ് കേസെടുത്തു.
Keywords: Kochi, News, Kerala, Top-Headlines, Crime, Killed, father, son, Police, case, hospital, Injured, Man killed by drunkard in Kochi