Incident | ചന്ദ്രഗിരി പാലത്തിന് മുകളില്‍ നിന്നും താഴേക്ക് ചാടിയുള്ള മരണങ്ങള്‍ പെരുകുന്നു; ബൈകിലെത്തിയ ആളെ കാണാനില്ല; പുഴയില്‍ തിരച്ചില്‍ തുടങ്ങി
● ചന്ദ്രഗിരി പാലത്തിൽ നിന്നും താഴേക്ക് ചാടി മരണം സംഭവിച്ചു.
● ജീവനൊടുക്കാനുള്ള പ്രവണത വർധിക്കുന്നത് ആശങ്ക ഉയർത്തുന്നു.
● പാലത്തിൽ സുരക്ഷാ വേലി സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു.
കാസര്‍കോട്: (KasargodVartha) ചന്ദ്രഗിരി പാലത്തിന് മുകളില്‍ നിന്നും താഴേക്ക് ചാടിയുള്ള മരണങ്ങള്‍ പെരുകുന്നു. വെള്ളിയാഴ്ച വൈകിട്ട് 3.30 മണിയോടെ ബൈകിലെത്തിയ ആളും പാലത്തിന് മുകളില്‍ നിന്നും പുഴയിലേക്ക് ചാടിയതായി ദൃക്‌സാക്ഷി വെളിപ്പെടുത്തി.
ഇയാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ പൊലീസും അഗ്‌നിശമന സേനയും ചേര്‍ന്ന് ആരംഭിച്ചിട്ടുണ്ട്. വിവരമറിഞ്ഞ് നിരവധി പേര്‍ തടിച്ചുകൂടിയതിനാല്‍ വാഹന ഗതാഗതത്തിന് തടസം നേരിട്ടിട്ടുണ്ട്.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നാല് പേരാണ് ചന്ദ്രഗിരി പാലത്തിന് മുകളില്‍ നിന്നും പുഴയിലേക്ക് ചാടി മരിച്ചത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് തടയാന്‍ പാലത്തിന് കമ്പിവേലി കെട്ടണമെന്ന് പ്രദേശവാസികള്‍ ഓരോ തവണയും പറയുന്നുണ്ടെങ്കിലും ഇതുവരെ ഒരു നടപടിയും അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല.
അതിനിടെ, പുഴയിലേക്ക് ചാടിയത് പാറക്കട്ട സ്വദേശിയായ ഗിരീഷന്‍ (50) ആണെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. സമീപത്ത് നിര്‍ത്തിയിട്ട ഇരുചക്ര വാഹനം ഗോപാലന്റേതാണെന്ന് വ്യക്തമായിട്ടുണ്ട്. പിതാവിനെ അന്വേഷിച്ചെത്തിയ മകന്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
#prevention #mentalhealth #bridgesafety #kerala #tragedy #crisis #help # updated #latest_news