ഓട്ടോറിക്ഷയില്‍ കഞ്ചാവെത്തിച്ച് ചെറുപൊതികളിലാക്കി വില്‍പന; 7 കിലോ കഞ്ചാവുമായി യുവാവ് എക്‌സൈസ് പിടിയില്‍
Jan 31, 2020, 10:33 IST
ചെറുവത്തൂര്‍: (www.kasaragodvartha.com 31.01.2020) ഓട്ടോറിക്ഷയില്‍ കഞ്ചാവെത്തിച്ച് ചെറുപൊതികളിലാക്കി വില്‍പന നടത്തുന്ന യുവാവിനെ ഏഴ് കിലോ കഞ്ചാവുമായി എക്‌സൈസ് സംഘം അറസ്റ്റു ചെയ്തു. പാടിയോട്ട്ചാല്‍ എച്ചിലാംപാറയിലെ കാഞ്ഞിരത്തുംമൂട്ടില്‍ മനു ആണ് അറസ്റ്റിലായത്. നീലേശ്വരം റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ സാദിഖ്, പ്രിവന്റീവ് ഓഫീസര്‍ സി.കെ അഷ്‌റഫ്, പി സുരേന്ദ്രന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ജോസഫ് അഗസ്റ്റിന്‍, നിഷാദ് പി നായര്‍, വി മഞ്ചുനാഥന്‍, വനിത സിവില്‍ എക്‌സൈസ് ഓഫിസര്‍ ടി വി ഗീത, ഡ്രൈവര്‍ വിജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് മനു പിടിയിലായത്.
വ്യാഴാഴ്ച രാവിലെ 6.30ന് ചീമേനി പോത്താംകണ്ടത്താണ് വാഹന പരിശോധന നടത്തിയത്. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളുടെ പല ഭാഗത്തും വില്‍പന നടത്താനാണ് കഞ്ചാവെത്തിച്ചതെന്നും ഇയാള്‍ വന്‍കിട കഞ്ചാവ് വില്‍പന റാക്കറ്റിലെ കണ്ണിയാണെന്ന് സംശയിക്കുന്നതായി എക്‌സൈസ് സംഘം അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ യുവാവിനെ റിമാന്‍ഡ് ചെയ്തു.
Keywords: Kasaragod, Kerala, news, Ganja, Ganja seized, Auto-rickshaw, Excise, arrest, Crime, Man held with Ganja < !- START disable copy paste -->