Arrested | 'ഒന്നര കിലോ കഞ്ചാവുമായി വില്‍പനക്കാരന്‍ അറസ്റ്റില്‍'; പരിശോധന ശക്തമാക്കി എക്‌സൈസ്
* പിടിയിലായത് കോട്ടച്ചേരിയില്‍ വെച്ച് നടത്തിയ വാഹന പരിശോധനയിൽ
നീലേശ്വരം: (KasargodVartha) ഒന്നര കിലോ കഞ്ചാവുമായി വില്‍പനക്കാരനെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പി ശാജിയാണ് (49) അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ നാര്‍കോടിക് ഡ്രഗ്‌സ് ആന്‍ഡ് സൈകോട്രോപിക് സബ്സ്റ്റാന്‍സസ് ആക്ട് (NDPS) പ്രകാരമാണ് കേസെടുത്തത്.
കഴിഞ്ഞ ദിവസം ഹൊസ്ദുർഗ് എക്‌സൈസ് സര്‍കിള്‍ ഇന്‍സ്പെക്ടര്‍ എം ദിലീപും സംഘവും നോര്‍ത് കോട്ടച്ചേരിയില്‍ വെച്ച് നടത്തിയ പരിശോധനയിലാണ് 1.250 കിലോ കഞ്ചാവുമായി പ്രതിയെ പിടികൂടിയത്.
വില്‍പനയ്ക്കായി കൊണ്ടുപോകുകയായിരുന്ന കഞ്ചാവ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പിടികൂടിയതെന്ന് അധികൃതർ പറഞ്ഞു.
എക്‌സൈസ് സംഘത്തില്‍ സിവില്‍ എക്‌സൈസസ് ഓഫീസര്‍മാരായ കെ വി ഷാജി, കെ സിജു, സി സിജിന്‍, എക്‌സൈസ് ഡ്രൈവര്‍ ദിജിത്ത് പി വി എന്നിവരും ഉണ്ടായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്യുമെന്ന് എക്‌സൈസ് സംഘം അറിയിച്ചു. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.