Crime | 'ബസിൽ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയത് മനോരോഗി'; അറസ്റ്റ് നോടീസ് നൽകി വിട്ടയച്ചു
ബേക്കൽ: (KasargodVartha) ബസ് (Bus) യാത്രയ്ക്കിടെ യുവതിക്കുനേരെ നഗ്നത പ്രദർശനം നടത്തിയത് മനോരോഗിയായ യുവാവെന്ന് (Youth) അന്വേഷണ വൃത്തങ്ങൾ പറഞ്ഞു. പ്രതിയെ കസ്റ്റഡിയിലെടുത്ത (Custody) പൊലീസ് (Police) അറസ്റ്റ് നോടീസ് നൽകി വിട്ടയച്ചു. ബേക്കൽ പൊലീസ് സ്‌റ്റേഷൻ (Bekal Police Station) പരിധിയിലെ മുഹമ്മദ് കുഞ്ഞി (51) എന്നയാൾക്കാണ് അറസ്റ്റ് നോടീസ് നൽകിയത്.
ആറു വയസുള്ള മകളോടൊപ്പം കാഞ്ഞങ്ങാട്ട് നിന്നും ബേക്കൽ പാലക്കുന്നിലേക്ക് ബസിൽ യാത്ര ചെയ്യുമ്പോഴാണ് യുവതിക്ക് നേരെ നഗ്നതാപ്രദർശനം നടത്തിയതെന്നാണ് കേസ്. യുവതി ഇതിൻ്റെ ദൃശ്യം (Video) മൊബൈൽ ഫോണിൽ (Mobile Phone) പകർത്തിയിരുന്നു.
ബസ് യാത്രയ്ക്കിടെ വഴിയിൽ നിന്നാണ് പ്രതി കയറിയത്. യുവതി ഇരുന്ന സീറ്റിൻ്റെ എതിർവശത്തെ സീറ്റിലാണ് മുഹമ്മദ് കുഞ്ഞി ഇരുന്നിരുന്നത്. കണ്ടക്ടറെ വിവരം അറിയിക്കാൻ ശ്രമിക്കുമ്പോഴെക്കും യുവാവ് ബേക്കൽ സ്റ്റോപിൽ ഇറങ്ങി പോയിരുന്നു. തുടർന്ന് യുവതി പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു.