കാറിൽ 12220 ഗ്രാം മെത്താംഫിറ്റമിനും രണ്ട് കുപ്പി മദ്യവും കടത്തിയ കേസ്: പ്രതിക്ക് 7 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും
● പിഴ അടച്ചില്ലെങ്കിൽ പ്രതി ഒരു വർഷം കൂടി അധിക തടവ് അനുഭവിക്കണം.
● ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ അബ്ദുൽ ശഫീഖിനെയാണ് കോടതി ശിക്ഷിച്ചത്.
● 2019 ഫെബ്രുവരി 13-നായിരുന്നു ആദൂർ കുണ്ടാറിൽ വെച്ച് ഇയാളെ പിടികൂടിയത്.
● കർണാടകയിലെ സുള്ള്യയിൽ നിന്ന് കാസർകോട് ഭാഗത്തേക്ക് വരികയായിരുന്ന കാറിൽ നിന്നാണ് മയക്കുമരുന്ന് കണ്ടെത്തിയത്.
കാസർകോട്: (KasargodVartha) കാറിൽ 12.220 ഗ്രാം മെത്താംഫിറ്റമിനും രണ്ട് കുപ്പി മദ്യവും കടത്തിയ കേസിൽ പ്രതിക്ക് ഏഴ് വർഷം കഠിനതടവിനും ഒരു ലക്ഷം രൂപ പിഴയടക്കാനും ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജ് സാനു എസ് പണിക്കർ ശിക്ഷ വിധിച്ചു.
ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ അബ്ദുൽ ശഫീഖി (39) നെയാണ് കോടതി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ പ്രതി ഒരു വർഷം കൂടി അധിക തടവ് അനുഭവിക്കണം.
2019 ഫെബ്രുവരി 13-ന് ഉച്ചയ്ക്ക് 12:50-ന് ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ കുണ്ടാറിൽ വെച്ച് കെഎൽ 14 വി 9437 നമ്പർ കാറിൽ മയക്കുമരുന്ന് കടത്തുന്നതിനിടെയാണ് അബ്ദുൽ ശഫീഖിനെ പിടികൂടിയത്.
കർണാടകയിലെ സുള്ള്യയിൽ നിന്ന് കാസർകോട് ഭാഗത്തേക്ക് വരികയായിരുന്ന കാറിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. ലാബ് പരിശോധനയിൽ ഇത് മെത്താംഫിറ്റമിനാണെന്ന് സ്ഥിരീകരിച്ചു.
ആദൂർ സിഐ നിബിൻ ജോർജിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്. പിന്നീട് സിഐ പ്രേം സദൻ ആണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. വേണുഗോപാലൻ ഹാജരായി.
ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം കമൻ്റ് ചെയ്യുക.
Article Summary: Kasaragod court sentenced a man to 7 years RI and ₹1 lakh fine for Methamphetamine smuggling.
#Kasaragod #Methamphetamine #DrugSmuggling #CourtVerdict #RigorousImprisonment #KeralaNews






