Court Verdict | കൂട്ടുകാരിയുടെ വീട്ടിലേക്ക് കളിക്കാന്‍ പോകുകയായിരുന്ന 6 വയസുകാരിയെ ബലമായി പിടിച്ച് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസ്: പ്രതിക്ക് 20 വര്‍ഷം കഠിന തടവും പിഴയും
Dec 13, 2022, 20:05 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com) കൂട്ടുകാരിയുടെ വീട്ടിലേക്ക് കളിക്കാന്‍ പോകുകയായിരുന്നു ആറ് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ മധ്യവയസ്‌കന് കോടതി 20 വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും വിധിച്ചു. ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ എകെ പുരുഷോത്തമനെ (50) യാണ് ഹോസ്ദുര്‍ഗ് ഫാസ്റ്റ് ട്രാക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് സി സുരേഷ് കുമാര്‍ ശിക്ഷിച്ചത്
പിഴ അടച്ചില്ലെങ്കില്‍ മൂന്നു മാസം അധിക തടവ് അനുഭവിക്കണം. ഐപിസി 376 എ ബി പ്രകാരവും പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരവുമാണ് ശിക്ഷ വിധിച്ചത്. 2019 സെപ്തംബര്‍ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. അവധി ദിനത്തില്‍ ഉച്ചയ്ക്ക് വീടിന് സമീപത്തുള്ള കൂട്ടുകാരിയുടെ വീട്ടില്‍ കളിക്കാന്‍ പോകുകയായിരുന്ന പെണ്‍കുട്ടിയെ പ്രതി വീട്ടിലേക്ക് ബലമായി പിടിച്ച് വലിച്ച് കൊണ്ടുപോയി മുറിയില്‍ വെച്ച് ലൈംഗീക അതിക്രമത്തിന് ഇരയാക്കിയെന്നാണ് കേസ്.
ചന്തേര പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അന്നത്തെ ചന്തേര സബ് ഇന്‍സ്‌പെക്ടര്‍ വിപിന്‍ ചന്ദ്രനാണ് ആദ്യം കേസ് അന്വേഷിച്ചത്. പ്രതിക്കെതിരെ കോടതിയില്‍ കുറ്റപത്രം സമര്‍പിച്ചത് ഇന്‍സ്‌പെക്ടറായിരുന്ന കെപി സുരേഷ് ബാബുവാണ്. ഇപ്പോഴത്തെ ചന്തേര ഹൗസ് ഓഫീസര്‍ പി നാരായണനും അന്വേഷണത്തില്‍ പങ്കാളിയായിരുന്നു. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂടര്‍ പി ബിന്ദു പ്രോസിക്യൂഷന് വേണ്ടി ഹാജരായി.

Keywords: Latest-News, Kerala, Kasaragod, Kanhangad, Top-Headlines, Court-Order, Court, Verdict, Assault, Molestation, Crime, Man gets 20 years rigorous imprisonment for assaulting minor girl.
< !- START disable copy paste -->