Court Verdict | 16 കാരിയായ ഊമ പെണ്‍കുട്ടിയെ കെട്ടിയിട്ട് പീഡിപ്പിച്ചെന്ന കേസില്‍ പ്രതിക്ക് മൂന്ന് ജീവപര്യന്തവും 10 വര്‍ഷം തടവും; ഇരയ്ക്ക് നഷ്ടപരിഹാരം നല്‍കാനും വിധി
Nov 30, 2022, 17:15 IST
കാസര്‍കോട്: (www.kasargodvartha.com) വെള്ളം ചോദിച്ചെത്തി 16 കാരിയായ ഊമ പെണ്‍കുട്ടിയെ കെട്ടിയിട്ട് ലൈംഗിമായി പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയെ കോടതി മൂന്ന് ജീവപര്യന്തം തടവിന് ശിക്ഷിച്ചു. കൂടാതെ 10 വര്‍ഷം തടവിനും നാല് ലക്ഷം രൂപ പിഴയടക്കാനും കോടതി വിധിച്ചിട്ടുണ്ട്. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സുരേഷി (45) നെയാണ് കാസര്‍കോട് ജില്ലാ അഡീഷണല്‍ പോക്‌സോ കോടതി ജഡ്ജ് എ മനോജ് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ എട്ട് വർഷം അധിക തടവ് അനുഭവിക്കണം.
പീഡനത്തിരയായ പെണ്‍കുട്ടിക്ക് ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയോട് ഇരയ്ക്കുള്ള നഷ്ടപരിഹാരം നല്‍കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതിയെന്നതിനാല്‍ പ്രതിക്ക് ജീവപര്യന്തം തടവ് അനുഭവിച്ചാല്‍ മതിയാകും. ആകെയുള്ള 34 സാക്ഷികളില്‍ 25 പേരെയാണ് കോടതി വിസ്തരിച്ചത്. 31 രേഖകളും ആറ് തൊണ്ടിമുതലുകളും ഹാജരാക്കിയിരുന്നു. പ്രതി പിഴയടച്ചാല്‍ പിഴത്തുക ഇരയായ പെണ്‍കുട്ടിക്ക് നല്‍കാനും കോടതി ഉത്തരവില്‍ പറയുന്നു.
2015 സെപ്തംബര്‍ 22 നാണ് കേസിനാസ്പദമായ സംഭവം. അച്ഛനും അമ്മയും ജോലിക്ക് പോയസമയത്ത് വീട്ടിലേക്ക് കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ സുരേഷ്, 16 കാരി വെള്ളം എടുക്കാന്‍ പോയസമയം പിറകെയെത്തി കെട്ടിയിട്ട് ലൈംഗീകമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്. ഇതിനുശേഷം കുട്ടിയെ പലതവണ ലൈംഗികമായി ഉപദ്രവിച്ചതായും മൊഴി നല്‍കിയിരുന്നു. ആദ്യം ലോകല്‍ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറുകയായിരുന്നു.

സുരേഷിനെ ക്രൈംബ്രാഞ്ച് സംഘം കര്‍ണാടകയില്‍ വെച്ചാണ് പിടികൂടിയത്. മഞ്ചേശ്വരം എസ്ഐ ആയിരുന്ന പി പ്രമോദ് ആദ്യാന്വേഷണം നടത്തിയ കേസിൽ തുടരന്വേഷണം നടത്തിയത് ഡിവൈ എസ് പി യായ ടിപി പ്രേമരാജനും കോടതിയിൽ കുറ്റപത്രം സമർപിച്ചത് കുമ്പള ഇൻസ്പെക്ടറായിരുന്ന കെപി സുരേഷ് ബാബുവുമാണ്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂടര്‍ പ്രകാശ് അമ്മണ്ണായ ഹാജരായി.
Keywords: Latest-News, Kerala, Kasaragod, Top-Headlines, Crime, Molestation, Assault, Court-Order, Verdict, Man get triple life imprisonment for assault case.
< !- START disable copy paste -->