Death | ഗൃഹനാഥൻ വീട്ടിനകത്ത് മരിച്ച നിലയിൽ

● മരിച്ചത് ബാലകൃഷ്ണ ഷെട്ടി (62) എന്നയാൾ ആണ്.
● നെല്ലിക്കുന്ന് സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപമാണ് സംഭവം.
● കാസർകോട് ടൗൺ പൊലീസ് അന്വേഷിക്കുന്നു.
നെല്ലിക്കുന്ന്: (KasargodVartha) ഗൃഹനാഥനെ വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. നെല്ലിക്കുന്ന് സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപം ലക്ഷ്മി നിലയത്തിൽ ബാലകൃഷ്ണ ഷെട്ടി (62) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെ ആറര മണിയോടെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്.
കാസർകോട് ടൗൺ പൊലീസ് ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റ്മോർടത്തിനായി കാസർകോട് ജനറൽ ആശുപത്രി മോർചറിയിലേക്ക് മാറ്റി. മരിച്ച ബാലകൃഷ്ണ ഷെട്ടി കൂലിത്തൊഴിലാളിയാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഭാര്യ: ബേബി. മക്കൾ: സന്ദീപ്, സന്തോഷ്. സഹോദരങ്ങൾ: സദാശിവ ഷെട്ടി, രാമണ്ണ ഷെട്ടി, വിട്ടൽ ഷെട്ടി, കമല.
ശ്രദ്ധിക്കുക: സ്വയം ജീവനൊടുക്കുന്നത് ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോൾ ഫ്രീ ഹെൽപ് ലൈൻ നമ്പർ: 1056, 0471-2552056
#Nellikunnu #Death #Kasaragod #Kerala #Tragedy #Incident