city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Death | ഗൃഹനാഥൻ വീടിന് സമീപത്തെ കിണറ്റിൽ മരിച്ച നിലയിൽ

 Jayadeep found dead in well in Uduma.
Photo: Arranged

● ഉദുമ കൊപ്പൽ ബീച്ച് റോഡിലാണ് സംഭവം.
● ജയദീപ് (50) ആണ് മരിച്ചത്.
● ബേക്കൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

ഉദുമ: (KasargodVartha) ഗൃഹനാഥനെ വീടിന് സമീപത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ശനിയാഴ്ച രാത്രി ഏഴരയോടെ കൊപ്പൽ ബീച് റോഡിലാണ് സംഭവം. തായ്യത്ത് ഹൗസിലെ ജനാർധനൻ - കുഞ്ഞമ്മ ദമ്പതികളുടെ  മകൻ ജയദീപ് (50) ആണ് മരിച്ചത്.

ജയദീപിനെ കാണാതായതിനെ തുടർന്ന് കുടുംബാംഗങ്ങൾ നടത്തിയ തിരച്ചിലിലാണ് കിണറ്റിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ് മോർടത്തിനായി കാസർകോട് ജനറൽ ആശുപത്രി മോർചറിയിലേക്ക് മാറ്റി. 

കൂലിപ്പണിക്കാരനാണ് മരിച്ച ജയ്ദീപ്. ഭാര്യ: ലിസ, മകൾ: സിയ. ഉഷ, വിജയലക്ഷ്മി, പരേതനായ ദിലീപ് എന്നിവർ സഹോദരങ്ങളാണ്. ബേക്കൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

ശ്രദ്ധിക്കുക: സ്വയം ജീവനൊടുക്കുന്നത് ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോൾ ഫ്രീ ഹെൽപ് ലൈൻ നമ്പർ: 1056, 0471-2552056

A 50-year-old man, Jayadeep, was found dead in a well near his home in Koppal Beach Road, Uduma. He was found during a search by family members. Bekal police have registered a case and started an investigation.

 #Uduma #Death #Tragedy #Well #Kerala #News

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia