Allegation | തൃശൂരില്‍ യുവാവിനെ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി; മൈക്രോഫിനാന്‍സ് സംഘത്തിന്റെ ഭീഷണിയെത്തുടര്‍ന്ന് ജീവനൊടുക്കിയതാണെന്ന് പരാതി
● നിരന്തരം വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായി ആരോപണം.
● വായ്പയെടുത്ത് വാങ്ങിയ ഓട്ടോറിക്ഷയുടെ തിരിച്ചടവും മുടങ്ങി.
● പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
തൃശൂര്‍: (KasargodVartha) യുവാവിനെ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. വിയ്യൂര്‍ (Viyyur) സ്വദേശി രതീഷ് (Ratheesh-42) ആണ് തൂങ്ങിമരിച്ചത്. മൈക്രോഫിനാന്‍സ് (Microfinance Company) സംഘത്തിന്റെ ഭീഷണിയെത്തുടര്‍ന്ന് യുവാവ് ജീവനൊടുക്കുകയായിരുന്നുവെന്നാണ് പരാതി. തിരിച്ചടവ് മുടങ്ങിയതോടെ സംഘം നിരന്തരം വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായാണ് വിവരം.
വീട്ടില്‍ നേരിട്ടെത്തിയും ഫോണിലൂടെയും രതീഷിനെ ഫിനാന്‍സ് സംഘം ഭീഷണിപ്പെടുത്തിയിരുന്നെന്നും ഇതേ തുടര്‍ന്നാണ് രതീഷ് ജീവനൊടുക്കിയതെന്നും ആരോപിച്ച് കുടുംബം രംഗത്തെത്തി. എട്ടുലക്ഷം രൂപയാണ് രതീഷ് മൈക്രോഫിനാന്‍സ് സംഘത്തില്‍നിന്ന് വായ്പയെടുത്തിരുന്നത്. ഇതില്‍ 6 ലക്ഷം രൂപ ഉടന്‍ തിരിച്ചുനല്‍കണമെന്നാവശ്യപ്പെട്ട് രതീഷിനെ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. കടത്തെക്കുറിച്ച് ബന്ധുക്കളോട് രതീഷ് പറഞ്ഞിരുന്നു.
വായ്പയെടുത്ത് വാങ്ങിയ ഓട്ടോറിക്ഷയുടെ തിരിച്ചടവും മുടങ്ങിയതോടെ വാഹനത്തിന്റെ ടെസ്റ്റും നടത്താനാകാത്ത സാഹചര്യമുണ്ടായി. കൂടാതെ നിയമം ലംഘിച്ചതിന് പൊലീസ് രതീഷിന്റെ ഓട്ടോറിക്ഷ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. ഇതെല്ലാം കൂടി ആയപ്പോള്‍ യുവാവ് മാനസികസമ്മര്‍ദത്തിലായിരുന്നുവെന്നും കുടുംബം പറഞ്ഞു. സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
#microfinance #debt #thrissur #kerala #india #financialcrisis #mentalhealth
(ശ്രദ്ധിക്കുക: സ്വയം ജീവനൊടുക്കുന്നത് ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)