city-gold-ad-for-blogger

ആക്രിസാധനങ്ങള്‍ പെറുക്കി വില്‍ക്കുന്നയാള്‍ തലയ്ക്കടിയേറ്റ് മരിച്ച നിലയില്‍

ഷൊര്‍ണൂര്‍: (www.kasargodvartha.com 13.12.2020) ആക്രിസാധനങ്ങള്‍ പെറുക്കി വില്‍ക്കുന്നയാള്‍ തലയ്ക്കടിയേറ്റ് മരിച്ച നിലയില്‍. തിരുവനന്തപുരം നെയ്യാറ്റിന്‍കര പഴമല നടരാജന്‍(60) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഷൊര്‍ണൂര്‍ എസ്എംപി ജംക്ഷനില്‍ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലെ മൊബൈല്‍ ടവറിന് സമീപം മൃതദേഹം കണ്ടെത്തിയത്. സ്ഥലത്തു പരിശോധനയ്ക്ക് കൊണ്ടുവന്ന ഡോഗ് സ്‌ക്വാഡിലെ പാറു എന്ന നായയാണു മണം പിടിച്ച് ഓടി പ്രതി ജോര്‍ജ്(60)നെ തൃശൂര്‍ ആറ്റൂരില്‍ നിന്നു പിടികൂടാന്‍ സഹായിച്ചതെന്നു പൊലീസ് പറഞ്ഞു.

നടരാജനൊപ്പം സ്ഥിരം ഉണ്ടാവാറുള്ള ജോര്‍ജ് തര്‍ക്കത്തെ തുടര്‍ന്നുള്ള വൈരാഗ്യത്തില്‍, മദ്യലഹരിയില്‍ നടരാജനെ കൊലപ്പെടുത്തുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. ഷൊര്‍ണൂര്‍ ഡിവൈഎസ്പി എന്‍ മുരളീധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

ആക്രിസാധനങ്ങള്‍ പെറുക്കി വില്‍ക്കുന്നയാള്‍ തലയ്ക്കടിയേറ്റ് മരിച്ച നിലയില്‍

Keywords: News, Kerala, Crime, Top-Headlines, Police, Dog, Found dead, Palakkad, Shoranur, Man found  dead in Palakkad Shoranur

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia