Obituary | ഗൃഹനാഥൻ വീട്ടിനകത്ത് മരിച്ച നിലയിൽ

● കാനത്തൂർ കുണ്ടൂച്ചിയിലെ സി കുമാരൻ ആണ് മരിച്ചത്
● ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം
● ആദൂർ പൊലീസ് അന്വേഷണം നടത്തുന്നു
മുളിയാർ: (KasargodVartha) ഗൃഹനാഥനെ വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. കാനത്തൂർ കുണ്ടൂച്ചിയിലെ സി കുമാരൻ (58) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് വീട്ടിലെ കിടപ്പുമുറിയിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി.
മൃതദേഹം പോസ്റ്റ്‌മോർടത്തിനായി കാസർകോട് ജെനറൽ ആശുപത്രിയിലേക്ക് മാറ്റി. കൂലിപ്പണിക്കാരനാണ് മരിച്ച കുമാരൻ. മരണകാരണം വ്യക്തമല്ല. ആദൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പരേതനായ കുഞ്ഞിക്കണ്ണൻ - കല്യാണി ദമ്പതികളുടെ മകനാണ്. ഭാര്യ: പുഷ്‌പ. മക്കൾ: പ്രീതി, പ്രജിത, ഹരീഷ്. മരുമക്കൾ: വിജയകുമാർ, സച്ചിൻ കുമാർ. സഹോദരങ്ങൾ: ചന്ദ്രൻ, കൃഷ്ണൻ, രാമൻ.
ശ്രദ്ധിക്കുക: സ്വയം ജീവനൊടുക്കുന്നത് ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോൾ ഫ്രീ ഹെൽപ് ലൈൻ നമ്പർ: 1056, 0471-2552056
#KeralaNews #Muliyar #Death #Police #Investigation #Suicide