മധ്യവയസ്‌കന്‍ കടവരാന്തയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍; കൊലയെന്ന് സംശയം
Apr 3, 2017, 12:30 IST
അജാനൂര്‍: (www.kasargodvartha.com 03/04/2017) മധ്യവയസ്‌കനെ കടവരാന്തയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി രാവണേശ്വരം കൊട്ടിലങ്ങാട്ടെ എരോല്‍ രഘുവീര(50) നെയാണ് രാവണേശ്വരം സ്‌ക്കൂളിന് സമീപത്തെ കടവരാന്തയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 20 വര്‍ഷമായി ഭാര്യയുമായി പിരിഞ്ഞ് കഴിയുന്ന രഘുവീരന്‍ മദ്യപാന ശീലമുണ്ട്.
സംഭവ ദിവസം ഉച്ചവരെ രഘുനാഥിനെ രാവണേശ്വരത്തും പരിസരത്തും കണ്ടവരുണ്ട്. വൈകീട്ട് നാലരയോടെ മകന്‍ രാഗേഷാണ് പിതാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയതായി പോലീസിനെ വിവരമറിയിച്ചത്. തുടര്‍ന്ന് മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മരണത്തില്‍ മകന്‍ സംശയം പ്രകടിപ്പിച്ചതിനാല്‍ വിദഗ്ധ പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജാശുപത്രിയിലേക്ക് മാറ്റി.
രാവണേശ്വരം കോളനിയിലെ ചില പണമിടപാടുകാരുമായി രഘുനാഥിന് തര്‍ക്കമുണ്ടായതായി നാട്ടുകാര്‍ പറയുന്നു. രഘുനാഥ് മരിച്ച് കിടന്ന സ്ഥലത്ത് ഒരു കേബിള്‍ വയര്‍ സംശയാസ്പദമായി കാണപ്പെട്ടതും, മൃതദേഹത്തിന്റെ കഴുത്തില്‍ വയറ് കൊണ്ട് മുറുക്കിയതായുള്ള പാട് കണ്ടതുമാണ് മരണത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിക്കാന്‍ കാരണം. ഹൊസ്ദുര്‍ഗ് പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Death, Obituary, Kanhangad, Police, Investigation, Kasaragod, Crime.