Death | ഗൃഹനാഥനെ വിഷം അകത്ത് ചെന്ന് മരിച്ച നിലയിൽ കണ്ടെത്തി
Jan 12, 2025, 11:31 IST

Photo: Arranged
● കൊളത്തൂർ മണിയറംകൊത്തിയിലെ നാരായണനാണ് മരിച്ചത്.
● ബേഡകം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
● പോസ്റ്റ്മോർടത്തിനായി മൃതദേഹം ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
ബേഡകം: (KasargodVartha) ഗൃഹനാഥനെ വിഷം അകത്ത് ചെന്ന് മരിച്ച നിലയിൽ കണ്ടെത്തി. കൊളത്തൂർ മണിയറംകൊത്തിയിലെ നാരായണൻ (86) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചക്ക് 12.45 മണിയോടെ വീട്ടിലാണ് അവശനിലയിൽ കണ്ടെത്തിയത്.
ബന്ധുക്കൾ ഉടൻതന്നെ ചെങ്കള ഇ കെ നായനാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണപ്പെട്ടതായി സ്ഥിരീകരിച്ചു. മൃതദേഹം പോസ്റ്റ് മോർടത്തിനായി കാസർകോട് ജനറൽ ആശുപത്രി മോർചറിയിലേക്ക് മാറ്റി.
പരേതയായ ശാരദയാണ് നാരായണന്റെ ഭാര്യ. മക്കൾ: സുകുമാരൻ, തങ്കമണി, ദിവാകരൻ, ശകുന്തള, ചന്ദ്രാവതി. സഹോദരങ്ങൾ: പാർവതി, ചന്തുക്കുട്ടി, രത്നകുമാർ, കമ്മാടത്ത്, രാമചന്ദ്രൻ. സംഭവത്തെക്കുറിച്ച് ബേഡകം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
#KeralaNews #Kasargod #CrimeNews #Death #Kolathur #Tragedy