Death | വിഷം അകത്ത് ചെന്ന നിലയിൽ ഗുരുതരാവസ്ഥയിൽ കണ്ടെത്തിയ യുവാവ് മരിച്ചു

● ചട്ടഞ്ചാലിലായിരുന്നു സംഭവം.
● വയനാട് സ്വദേശിയായ കെ കെ നൗഫൽ ആണ് മരിച്ചത്.
● പെയിന്റിംഗ് തൊഴിലാളിയായിരുന്നു .
കാസർകോട്: (KasargodVartha) വിഷം അകത്ത് ചെന്ന നിലയിൽ ഗുരുതരാവസ്ഥയിൽ കണ്ടെത്തിയ യുവാവ് മരിച്ചു. ചട്ടഞ്ചാലിലെ ക്വാർടേഴ്സിൽ താമസക്കാരനും വയനാട് കൽപറ്റ എമിലി സ്വദേശിയുമായ കെ കെ നൗഫൽ (38) ആണ് മരിച്ചത്. പെയിന്റിങ് ജോലിക്കാരനായിരുന്നു.
തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് താമസ സ്ഥലത്ത് നൗഫലിനെ വിഷം ഉള്ളിൽ ചെന്ന നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ കാസർകോട് ഗവ. ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെ മരണം സംഭവിക്കുകയായിരുന്നു.
ക്വാർടേഴ്സിൽ യുവാവ് തനിച്ച് താമസിച്ച് വരികയായിരുന്നു. കാസർകോട് ജനറൽ ആശുപത്രിയിൽ പോസ്റ്റ് മോർടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. പരേതനായ ഇബ്രാഹിം - സഫിയ ദമ്പതികളുടെ മകനാണ്. ഭാര്യ: സജ്‌ന. സന ഫാത്വിമ ഏക മകളാണ്. സഹോദരി: നൗസീജ. മേൽപറമ്പ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Kasaragod: KK Naufal (38), who consumed poison and was found in critical condition, died at the hospital while undergoing treatment. He was a painting worker.
#KasaragodNews, #PoisonDeath, #Naufal, #Kasaragod, #KasaragodCrime, #DeathNews