city-gold-ad-for-blogger

Died | 'സംഘട്ടനത്തില്‍ പരുക്കേറ്റ അതിഥി തൊഴിലാളി മരിച്ചു'; മൃതദേഹം പോസ്റ്റ് മോര്‍ടത്തിനായി പരിയാരത്തേക്ക് മാറ്റി; അക്രമി ഒളിവിലെന്ന് പൊലീസ്

ഉപ്പള: (www.kasargodvartha.com) സംഘട്ടനത്തില്‍ പരുക്കേറ്റ അതിഥി തൊഴിലാളി മരിച്ചതായി പൊലീസ് പറഞ്ഞു. മൈസുറു സ്വദേശി സുന്ദര (52) ആണ് മരിച്ചത്. ഒപ്പം ജോലി ചെയ്തിരുന്നയാളാണ് സുന്ദരിയുമായി ഏര്‍പെട്ടതെന്നാണ് പൊലീസ് പറയുന്നത്. ഉപ്പള അയില ദുര്‍ഗ പരമേശ്വര ക്ഷേത്രത്തിനടുത്താണ് സംഭവം. കർണാടക സ്വദേശികളായ അമ്മയും മകനും നടത്തുന്ന ഫാസ്റ്റ് ഫുഡ് കടയിലെ ജീവനക്കാരനാണ് മരിച്ച സുന്ദര. ഒപ്പം ജോലി ചെയ്തിരുന്ന കര്‍ണാടക സ്വദേശിയുമായി ചൊവ്വാഴ്ച രാത്രി മദ്യ ലഹരിയില്‍ സംഘട്ടനത്തില്‍ ഏര്‍പ്പെടുകയായിരുന്നുവെന്നും ഗുരുതരമായി പരുക്കേറ്റ സുന്ദരയെ മംഗല്‍പാടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പൊലീസ് അറിയിച്ചു.
        
Died | 'സംഘട്ടനത്തില്‍ പരുക്കേറ്റ അതിഥി തൊഴിലാളി മരിച്ചു'; മൃതദേഹം പോസ്റ്റ് മോര്‍ടത്തിനായി പരിയാരത്തേക്ക് മാറ്റി; അക്രമി ഒളിവിലെന്ന് പൊലീസ്

ഇവിടെ വെച്ച് രക്തം ഛര്‍ദിച്ച സുന്ദരയെ കാസര്‍കോട് ജെനറല്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വ്യാഴാഴ്ച രാവിലെ എട്ട് മണിയോടെയാണ് മരണം സംഭവിച്ചത്. ഒപ്പമുണ്ടായിരുന്നയാള്‍ മര്‍ദിച്ചതായി സുന്ദര മംഗല്‍പാടി ആശുപത്രിയിലെ ഡോക്ടറോട് പറഞ്ഞിരുന്നതായാണ് വിവരം. മര്‍ദനത്തെ തുടര്‍ന്നുള്ള ഹൃദയാഘാതമാകാം മരണമെന്ന് സംശയിക്കുന്നതായും വിദഗ്ധ പോസ്റ്റ് മോര്‍ത്തിലൂടെ മാത്രമേ മരണ കാരണം വ്യക്തമാകുകയായുള്ളൂവെന്നും പൊലീസ് പറയുന്നു.
           
Died | 'സംഘട്ടനത്തില്‍ പരുക്കേറ്റ അതിഥി തൊഴിലാളി മരിച്ചു'; മൃതദേഹം പോസ്റ്റ് മോര്‍ടത്തിനായി പരിയാരത്തേക്ക് മാറ്റി; അക്രമി ഒളിവിലെന്ന് പൊലീസ്

സുന്ദരയെ മര്‍ദിച്ചയാളെ രാത്രി തന്നെ ഹോടെല്‍ ജോലിയില്‍ നിന്ന് ഒഴിവാക്കിയിരുന്നതായും ഇയാള്‍ അപ്പോള്‍ തന്നെ ഒളിവില്‍ പോയിരുന്നുവെന്നും പൊലീസ് അറിയിച്ചു. ആക്രമണത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. സംഭവുമായി ബന്ധപ്പെട്ട് ഏതാനും പേരില്‍ നിന്ന് പൊലീസ് മൊഴിയെടുത്തിട്ടുണ്ട്. മരണവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തിവരികയാണെന്നും പോസ്റ്റ് മോർടം റിപോർട് ലഭിച്ചാൽ മാത്രമേ കൂടുതൽ നടപടികളുണ്ടാവൂവെന്നും ഇപ്പോൾ അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ടെന്നും ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേന കാസർകോട് വാർത്തയോട് പറഞ്ഞു.
             
Died | 'സംഘട്ടനത്തില്‍ പരുക്കേറ്റ അതിഥി തൊഴിലാളി മരിച്ചു'; മൃതദേഹം പോസ്റ്റ് മോര്‍ടത്തിനായി പരിയാരത്തേക്ക് മാറ്റി; അക്രമി ഒളിവിലെന്ന് പൊലീസ്

Keywords: Latest-News, Kerala, Kasaragod, Top-Headlines, Assault, Crime, Murder, Investigation, Police, Man died in assault: Police. < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia