Police Booked | വീട്ടില്‍ ജോലിക്കെത്തിയ ആള്‍ 5 വയസുകാരിയെ പീഡിപ്പിച്ചതായി പരാതി; 50 കാരനെതിരെ പോക്‌സോ കേസ്
Updated: Apr 13, 2024, 15:58 IST
* അയൽവാസിക്കെതിരെയാണ് ആരോപണം
* സംഭവം നേരിൽ കണ്ടതായി മാതാവ്
* സംഭവം നേരിൽ കണ്ടതായി മാതാവ്
ബദിയടുക്ക: (KasargodVartha) വീട്ടില്‍ ജോലിക്കെത്തിയ ആള്‍ അഞ്ചുവയസുകാരിയെ പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ 50 കാരനെതിരെ ബദിയടുക്ക പൊലീസ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തു. ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയെന്നാണ് പരാതി.
ജോലിക്കെത്തിയ അയല്‍വാസിക്കെതിരെയാണ് ആരോപണം. സംഭവം നേരിൽ കണ്ടതായി വ്യക്തമാക്കി മാതാവ് ഇയാള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതിയെ പൊലീസിന് അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ഇയാള്‍ ഒളിവില്‍ പോയെന്നാണ് വിവരം. പ്രതിക്ക് വേണ്ടി അന്വേഷണം ഊര്‍ജിതമാക്കി.