Police Booked | യുവാവിനെ ബ്ലേഡ് കൊണ്ട് കീറി മുറിച്ചതായി പരാതി
May 27, 2024, 18:30 IST
* യുവാവ് ആശുപത്രിയിൽ ചികിത്സ തേടി
മഞ്ചേശ്വരം: (KasaragodVartha) ബീചിലെത്തിയ യുവാവിനെ മുൻ വിരോധം വെച്ച് ബ്ലേഡ് കൊണ്ട് കഴുത്തിനു സമീപം കീറി മുറിച്ച് പരുക്കേൽപിച്ചുവെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. ബങ്കര മഞ്ചേശ്വരം ബോളനാട ഗുത്തുവിലെ അബ്ബാസ് അലിയെ (24) അക്രമിച്ചുവെന്നാണ് പരാതി.
മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ സ്വാദിഖിനെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തത്. ഇക്കഴിഞ്ഞ മെയ് 23ന് വൈകുന്നേരം 6.30 മണിയോടെ ഹൊസബേട്ടു കടപ്പുറത്ത് വെച്ചായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. യുവാവ് ആശുപത്രിയിൽ ചികിത്സ തേടി. കേസെടുത്ത പൊലീസ് അന്വേഷണം തുടങ്ങി.